Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കൊല്ലം മുമ്പ് നടപ്പാക്കാൻ ശ്രമിച്ചത് ദുബായ് പൊലീസ് മാതൃക: ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിലൂടെ നടക്കാൻ പോകുന്നത് കോടികളുടെ അഴിമതി; 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതി മുൻപ് രണ്ട് തവണ സംസ്ഥാന സർക്കാർ പരിഗണിച്ച ശേഷം ഉപേക്ഷിച്ചത്; പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തതിനു പിന്നിൽ പൊലീസ് ഉന്നതരുടെ കമ്മിഷൻ ദാഹമെന്നാണ് ആരോപണം ശക്തമാകുന്നു

രണ്ട് കൊല്ലം മുമ്പ് നടപ്പാക്കാൻ ശ്രമിച്ചത് ദുബായ് പൊലീസ് മാതൃക: ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിലൂടെ നടക്കാൻ പോകുന്നത് കോടികളുടെ അഴിമതി; 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പദ്ധതി മുൻപ് രണ്ട് തവണ സംസ്ഥാന സർക്കാർ പരിഗണിച്ച ശേഷം ഉപേക്ഷിച്ചത്; പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തതിനു പിന്നിൽ പൊലീസ് ഉന്നതരുടെ കമ്മിഷൻ ദാഹമെന്നാണ് ആരോപണം ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവും സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്ന പൊലീസിലെ ഗുരുതര ക്രമക്കട്ുകൾക്കും പിന്നാലെ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാൻ ഒരുങ്ങുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിലൂടെ 180 കോടി രൂപയുടെ അഴിമതിയാണെന്ന ആരോപണം ശക്തമാകുന്നു. കേരളത്തിലെ റോഡുകളിൽ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടു പിടിക്കാനും അവയക്ക് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനും ഒരു സ്വകാര്യ കമ്പനിക്ക് അധികാരം നൽകുന്നതാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി. ഇത് പ്രകാരം സംസ്ഥാനത്തൊട്ടാകെ 350 സ്പീഡ് ലിമിറ്റ് , 30 റെഡ് ലൈറ്റ്, 100 ഹെൽമെറ്റ് ആബ്സൻസ് ഡിറ്റക്ഷൻ സർവെയിലൻസ് ക്യാമറ സ്ഥാപിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

പക്ഷെ, മുൻപ് 2 തവണ സംസ്ഥാന സർക്കാർ പരിഗണിച്ച ശേഷം ഉപേക്ഷിച്ച പദ്ധതിയാണ് പൊടിതട്ടിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവും ഇതോടെ ശക്തമാകുകയാണ്. സ്ഥിരമായി നിയമലംഘനം നടക്കുന്ന സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചിരിക്കെ, വീണ്ടും സ്വകാര്യ കമ്പനിയെക്കൊണ്ട് അതുതന്നെ ചെയ്യേണ്ട കാര്യമില്ലെന്നു കണ്ടാണ് മുൻപ് 2 തവണയും ഉപേക്ഷിച്ചത്. പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തതിനു പിന്നിൽ പൊലീസ് ഉന്നതരുടെ കമ്മിഷൻ ദാഹമെന്നാണ് ആരോപണം.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ 2017 ലാണ് ആദ്യമായി പദ്ധതിയുമായി മുന്നോട്ടുവന്നത്. ടെൻഡറും വിളിച്ചു. എന്നാൽ, പ്രായോഗികമല്ലെന്നു കണ്ടു നിർത്തിവച്ചു. തുടർന്ന് ദുബായ് പൊലീസിന്റെ മാതൃകയിൽ പൊലീസ് വകുപ്പ് ഈ പദ്ധതി പരിഗണിച്ചെങ്കിലും മുന്നോട്ടു പോയില്ല. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാന് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേരള പൊലീസ് സ്വകാര്യ ഏജൻസികൾക്ക് ട്രാഫിക്ക് നിയന്ത്രണം ഏൽപ്പിച്ച് നൽകി കൊള്ളലാഭം ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതു വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 90 ശതമാനവും സ്വകാര്യ കമ്പനിക്ക് സർവ്വീസ് ചാർജായും മെയിന്റനൻസ് ചാർജായും നൽകുമെന്നും ബാക്കി പത്തു ശതമാനം മാത്രമേ സർക്കാരിൽ എത്തുകയുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പിനെതിരെ ഉയർന്നു വരുന്ന അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. ഒരു കാലത്തും കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഇത്തരത്തിൽ അഴിമതി ആരോപണം ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അമിതവേഗവും സിഗ്നൽ ലംഘനവും കണ്ടുപിടിക്കാൻ ട്രാഫിക്ക് പൊലീസ് തയ്യാറാക്കിയ ( ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സ്മെന്റ്) പദ്ധതി സ്വകാര്യവൽക്കരിക്കാൻ നീക്കമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഥലമുൾപ്പെടെ സാങ്കേതിക പരിശോധന നടക്കുന്നതേയുള്ളൂ. ഇതിന്റെ റിപ്പോർട്ട് പരിശോധിച്ചാണ് ലേലം തുറക്കുന്നത്. അതിനുശേഷമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. അത് ശുപാർശയായി നൽകി സർക്കാർതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം ഉത്തരവിറങ്ങിയാലേ പദ്ധതി ഏത് സ്ഥാപനത്തിനു നൽകിയെന്ന് പറയാനാകൂ. സാങ്കേതിക പരിശോധന പോലും കഴിയാതിരിക്കെ ഒരു കമ്പനിക്ക് പദ്ധതി നൽകാൻ ശ്രമം നടക്കുന്നുവെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഡിജിപിയുടെയും എഡിജിപിമാരുടെയും വില്ലകളുൾപ്പെടെ കെട്ടിടങ്ങൾ പണിയാൻ ഡിജിപി ലോകനാഥ് ബെഹ്‌റ കരാർ നൽകിയതു പൊലീസിന്റെ തന്നെ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിക്കാണെന്ന റിപ്പോർട്ടും പുറത്തുവന്നു. 2012 ൽ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനെ ഉപയോഗിച്ചു പണികഴിപ്പിച്ച പാലക്കാട് അഗളി പൊലീസ് സ്റ്റേഷന്റെ മേൽക്കൂര 2 വർഷത്തിനുള്ളിൽ ചോരാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് ഹാബിറ്റാറ്റിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിൽ തോക്കും വില്ലയും ഇപ്പോൾ ക്യാമറകളിലും വൻ അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP