Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പയ്യന്നൂരിൽ ബിജെപിക്കെതിരെ ആക്രമണം നടത്താൻ സിപിഎം വ്യാജ പ്രചരണം നടത്തിയെന്ന് ആരോപണം; സിപിഎമ്മിലെത്തിയ പ്രവർത്തകനെ ആക്രമിച്ചുവെന്ന് പറയുന്ന സംഭവം പച്ചക്കള്ളമെന്നും ഇതിൽ പൊലീസ് കേസുപോലും എടുത്തിട്ടില്ലെന്നും ബിജെപി; തിരിച്ചടിയെന്ന മട്ടിൽ ബിജെ പ്രവർത്തകനെ ആക്രമിച്ച് മാല തട്ടിയെടുത്തും ഓഫീസ് ആക്രമിച്ചും സംഘർഷം സൃഷ്ടിച്ചുവെന്നും പരാതി

പയ്യന്നൂരിൽ ബിജെപിക്കെതിരെ ആക്രമണം നടത്താൻ സിപിഎം വ്യാജ പ്രചരണം നടത്തിയെന്ന് ആരോപണം; സിപിഎമ്മിലെത്തിയ പ്രവർത്തകനെ ആക്രമിച്ചുവെന്ന് പറയുന്ന സംഭവം പച്ചക്കള്ളമെന്നും ഇതിൽ പൊലീസ് കേസുപോലും എടുത്തിട്ടില്ലെന്നും ബിജെപി; തിരിച്ചടിയെന്ന മട്ടിൽ ബിജെ പ്രവർത്തകനെ ആക്രമിച്ച് മാല തട്ടിയെടുത്തും ഓഫീസ് ആക്രമിച്ചും സംഘർഷം സൃഷ്ടിച്ചുവെന്നും പരാതി

കണ്ണൂർ: പയ്യന്നൂരിൽ ബിജെപി പ്രവർത്തകന് നേരെയും ഓഫീസിന് നേരെയും ആക്രമണം നടത്താൻ സിപിഎം ആസൂത്രണം ചെയ്ത ഗൂഢതന്ത്രമാണ് ഇന്നലെ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് ബിജെപി. പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന പ്രവർത്തകനെ ബിജെപിക്കാർ ആക്രമിച്ചെന്ന പ്രചരണം നടത്തിയ സിപിഎം അതിന്റെ പേരിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. സിപിഎം പ്രവർത്തകനെതിരെ ആക്രമണമെന്ന വ്യാജകഥയുണ്ടാക്കിയാണ് പയ്യന്നൂർ മേഖലയിൽ രാഷ്ട്രീയ സംഘർഷം അഴിച്ചുവിട്ടതെന്ന് ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവർ ആരോപിച്ചു.

കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകൻ ഡി.ഷിനുവിനെ (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിജെപി വിട്ട ഷിനുവിനെ അതിന്റെ പേരിൽ ബിജെപി ആക്രമിച്ചെന്നാണ് പ്രചരണം നടത്തിയത്. തുടർന്ന് ഈ ആക്രമണത്തിനു പ്രതികാരമെന്ന പേരിൽ ആർഎസ്എസ് പ്രവർത്തകൻ രജിത്തിനെ ആക്രമിച്ചു. തന്നെ ആരും ആക്രമിച്ചിട്ടില്ല എന്നാണു വിശദമായ ചോദ്യം ചെയ്യലിൽ ഷിനു പൊലീസിനോടു വ്യക്തമാക്കിയതെന്ന് ബിജെപി നേതാക്കൾ പറയുന്നു. ഇയാൾക്കെതിരെയുള്ള ആക്രമണത്തിൽ ഇതുവരെ പൊലീസ് കേസും എടുത്തിട്ടില്ല. എന്നാൽ ഇയാളെ ആക്രമിച്ചു എന്നു പറഞ്ഞാണ് ബിജെപി പ്രവർത്തകനായ രജിത്തിനെ ആക്രമിച്ചതും ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടതും. ഈ സംഭവങ്ങളിൽ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

ഇത്തരത്തിൽ പ്രദേശത്ത് രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കാൻ സിപിഎം ഗൂഢാലോചന നടത്തിയെന്നാണ് ബെജിപെ ആരോപിക്കുന്നത്. ഷിനു ആശുപത്രിയിലായതിന് പിന്നാലെ മുതൽ സിപിഎമ്മിന്റെ സൈബർ പോരാളികൾ പ്രത്യാക്രമത്തിന് സോഷ്യൽ മീഡിയവഴി ആഹ്വാനം ചെയ്ത് പ്രചാരണം തുടങ്ങിയിരുന്നു എന്നും ഭാഗ്യം കൊണ്ടു മാത്രമാണു സിപിഎം അക്രമത്തിൽ രജിത്തിനു ജീവൻ നഷ്ടപ്പെടാതിരുന്നതെന്നും ബിജെപി പ്രവർത്തകർ പറയുന്നു. രജിത്തിന്റെ മൂന്നു പവൻ മാല അക്രമികൾ പൊട്ടിച്ചെടുത്തതായും തുടർന്നാണ് ബിജെപിയുടെ പയ്യന്നൂർ ഓഫിസിനു നേരെ ബോംബേറുണ്ടായതെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ആർഎസ്എസ് വിട്ട് ഷിനു സിപിഎമ്മിൽ ചേർന്നതിനു പ്രതികാരമായാണു ആക്രമിച്ചതെന്നാണു സിപിഎം പ്രചരിപ്പിച്ചത്. എന്നാൽ ഷിനുവിന്റെ ഒരു സുഹൃത്ത് ആർഎസ്എസുകാരനായിരുന്നു എന്നതു മാത്രമാണ് ആർഎസ്എസുമായി ഇയാൾക്കുണ്ടായിരുന്ന ബന്ധമെന്ന് ബിജെപി പറയുന്നു. രണ്ടു വർഷം മുമ്പ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്നു ബിജെപി പ്രവർത്തകരുടെ വീടുകൾക്കു നേരെയും വ്യാപക ആക്രമണമുണ്ടായി.

കഴിഞ്ഞവർഷം ഒന്നാം വാർഷികത്തിനും ഇതേ രീതിയിൽ വീടുകൾ തകർത്തു.
ജൂലൈയിൽ ഇതിന്റെ രണ്ടാം വാർഷികം വരാനിരിക്കെ പയ്യന്നൂർ പ്രദേശത്തെ സംഘർഷത്തിലേക്കു തള്ളിവിടുന്നതിനു തിരക്കഥയൊരുക്കുകയാണു സിപിഎം. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിപിഎം ഓഫിസുകൾ അവർ തന്നെ ആക്രമിച്ചു ബിജെപിയുടെ മേൽ കുറ്റാരോപണം നടത്തിയെന്നുമിരിക്കും. അതുകൊണ്ടു സംഘർഷം ആസൂത്രണം ചെയ്യാതിരിക്കാൻ സിപിഎം ഓഫിസുകൾക്ക് അടിയന്തര പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ സഹകരണ ആശുപത്രികൾ സിപിഎം ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയാണ്. ഒരു പരിക്കുമേൽക്കാത്ത ഷിനുവിനെ അതിതീവ്രപരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ തലകറങ്ങി വീണുവെന്നാണു കാരണം പറയുന്നത്.

ചെറിയ പരുക്കുകളെ ബാൻഡേജിൽ പൊതിഞ്ഞു പർവതീകരിച്ചു മാധ്യമങ്ങൾക്കു മുൻപിൽ പ്രദർശിപ്പിക്കാൻ ആശുപത്രികൾ കൂട്ടുനിൽക്കുന്നു. സിപിഎം ക്രിമിനലുകൾക്ക് ഒളിത്താവളമൊരുക്കാനും ഈ ആശുപത്രികൾ കൂട്ടുനിൽക്കുന്നുണ്ട്. പയ്യന്നൂരിലെ സഹകരണ ആശുപത്രികളെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ പൊലീസ് തയാറാകണം.- ബിജെപി നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP