Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആലോക 2020' മെഡിക്കൽ എക്‌സ്‌പോയ്ക്ക് കോതമംഗലത്ത് തുടക്കം; നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന എക്‌സ്‌പോയിൽ പരിചയപ്പെടുത്തുന്നത് ആയുർവേദത്തിലെ പ്രധാന ചികിത്സാരീതികളെ

'ആലോക 2020' മെഡിക്കൽ എക്‌സ്‌പോയ്ക്ക് കോതമംഗലത്ത് തുടക്കം; നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന എക്‌സ്‌പോയിൽ പരിചയപ്പെടുത്തുന്നത് ആയുർവേദത്തിലെ പ്രധാന ചികിത്സാരീതികളെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് സംഘടിപ്പിക്കുന്ന ''ആലോക 2020 ''മെഡിക്കൽ എക്സ്പോ-യ്ക്ക് തുടക്കമായി. സിനിമാതാരം മംമ്ത മോഹൻദാസ് ഉത്ഘാടനം ചെയ്തു. അനാട്ടമി, ഫിസിയോളജി, ബേസിക്സ് തുടങ്ങി 14 ഡിപ്പാർട്മെന്റുകളുടെ പങ്കാളിത്തത്തോടെയാണ് മെഡിക്കൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്. രക്തക്കുഴലിന്റെ ഭീമൻ മാതൃകയും അതിനുള്ളിൽ അനാട്ടമി,ഫിസിയോളജി, ബേസിക്സ് തുടങ്ങി 14 ഡിപ്പാർട്മെന്റുകളുടെ പങ്കാളിത്തത്തോടെയാണ് മെഡിക്കൽ എക്സ്പോ ഒരുക്കിയിട്ടുള്ളത്.

മൃതശരീരവും അതിനകത്ത് തന്നെയായി വിവിധ അവയവങ്ങളുടെ തുറന്ന പ്രദർശനത്തോടൊപ്പം വിവിധ ശരീര ഭാഗങ്ങളെ നേരിട്ട് കാണാനും പഠിക്കുവാനും അനാട്ടമി ഡിപ്പാർട്മെന്റ് അവസരമൊരുക്കുന്നുണ്ട്. വിവിധ കുറ്റകൃത്യങ്ങളിൽ നടത്താറുള്ള ഫോറൻസിക് പരിശോധനകളും വിവിധ ജീവികളിൽ നിന്നും വിഷബാധയേറ്റാൽ സ്വീകരിക്കേണ്ട് പ്രതിവിധികളും ഉൾപ്പെടുന്നതാണ് ടോക്സിക്കോളജി ആൻഡ് ഫോറൻസിക് ഡിപ്പാർട്മെന്റിന്റെ സ്റ്റാൾ.

ആയുർവേദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ രീതികളെ പൊതുജനങ്ങൾക്കായി പരിചയപ്പെടുത്തുന്ന പഞ്ചകർമ്മ ഡിപ്പാർട്മെന്റ്, ഭ്രൂണ വളർച്ചയുടെ വിവിധ ഘട്ടങ്ങളും നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണം തുടങ്ങിയവ ഉൾപ്പെടുന്ന പ്രസൂതി തന്ത്ര ഡിപ്പാർട്മെന്റ് എന്നിങ്ങനെ 14 ഡിപ്പാർട്മെന്റുകളും അതാത് പഠനശാഖകളുടെ പ്രത്യേകതകൾ സാധാരണക്കാർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു.

മെഡിക്കൽ എക്സ്പോയോടൊപ്പം തന്നെ ആർട്ട് ഗാലറി, ഫ്ലവർ ഷോ, എന്നിവയ്ക്ക് പുറമേ വിവിധ വിപണന സ്റ്റാളുകളും ഫുഡ് കൗണ്ടറുകളും കുട്ടികൾക്കായി ബോട്ടിങ്, മിനി ട്രെയിൻ തുടങ്ങിയ റൈഡുകളും ഉൾപ്പടെയുള്ള വിവിധ വിനോദ ഉപാധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. 12 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം
ഫെബ്രുവരി 9-ന് സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP