Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിലെ ആളുകൾക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ; രാവിലെ മുതൽ വൈകുന്നേരം വരെ മൊബൈലിൽ കയറിയിരുന്ന് കുറേ കാർട്ടൂണുകളും ട്രോളുകളും ഉണ്ടാക്കും; ബീഫിനെക്കുറിച്ച് പറഞ്ഞത് തമാശ; കേരളത്തിൽ തമാശ ആസ്വദിക്കാൻ ആളില്ലെന്നും അൽഫോൻസ് കണ്ണന്താനം

കേരളത്തിലെ ആളുകൾക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ; രാവിലെ മുതൽ വൈകുന്നേരം വരെ മൊബൈലിൽ കയറിയിരുന്ന് കുറേ കാർട്ടൂണുകളും ട്രോളുകളും ഉണ്ടാക്കും; ബീഫിനെക്കുറിച്ച് പറഞ്ഞത് തമാശ; കേരളത്തിൽ തമാശ ആസ്വദിക്കാൻ ആളില്ലെന്നും അൽഫോൻസ് കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകൾ ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടാവുകയാണെങ്കിൽ അതാകട്ടെ. ഇനിയും ഇത്തരം കാർട്ടൂണുകൾ ഉണ്ടാക്കിക്കോളൂ. അതിലും സന്തോഷമേയുള്ളൂ. ബീഫിനെക്കുറിച്ചുള്ള തന്റെ പരാമർശം വാർത്തയ്ക്കു വേണ്ടി പറഞ്ഞതല്ലെന്നും കേരളത്തിൽ തമാശ ആസ്വദിക്കാൻ ആളില്ലാതെ വരികയാണെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

ഒരു പ്രദേശത്തെ ജനങ്ങൾ എന്താണോ കഴിക്കാൻ ആഗ്രഹിക്കുന്നത്. അതിനാണ് പ്രാധാന്യമെന്നും കണ്ണന്താനം കൂട്ടിച്ചേർത്തു. ബീഫിനെക്കുറിച്ച് ഒഡീഷയിൽ പറഞ്ഞതു തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാൻ കാരണം. വിദേശത്തു നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണു ചോദിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

എന്റെ ഭാര്യയുടെ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങൾ ചിരിക്കുകയാണ്. കേരളത്തിലെ ആളുകൾക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ. രാവിലെ മുതൽ വൈകുന്നേരം വരെ മൊബൈലിൽ കയറിയിരുന്ന് കുറേ കാർട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണ്. എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകൾ ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടാവുകയാണെങ്കിൽ അതാകട്ടെ. ഇനിയും ഇത്തരം കാർട്ടൂണുകൾ ഉണ്ടാക്കിക്കോളൂ. അതിലും സന്തോഷമേയുള്ളൂ.

രാഷ്ട്രീയക്കാർക്ക് തമാശ പറയാനും ആസ്വദിക്കാനുമാകില്ലെന്നു കരുതരുത്. താനൊരു 'ഫൺ പേഴ്സൺ' ആണ്. ജീവിതം സന്തോഷിക്കാനുള്ളതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതാണ്. ജീവിതത്തിലെ ലക്ഷ്യമായി കാണുന്നത് ഇതാണ്' കണ്ണന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വപ്നം കേരളത്തിലെ ജനങ്ങളും പങ്കിടണമെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. മോദി ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം കൂടുന്നത് പാർട്ടിയുടെ വളർച്ചയുടെ ലക്ഷണമാണെന്നും കണ്ണന്താനം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണു കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധിയെന്നും കണ്ണന്താനം വ്യക്തമാക്കി. ശുചിമുറികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യമൊരുക്കേണ്ടത്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിൽ വേണ്ടത്ര സൗകര്യമുണ്ടാക്കാൻ ഇനിയുമായിട്ടില്ല. ശരിയായ പദ്ധതികളുണ്ടാക്കി നടത്തിപ്പു ചുമതല സ്വകാര്യ മേഖലയെ ഏൽപ്പിക്കണമെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, അൽഫോൻസ് കണ്ണന്താനത്തിന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച പൗരസ്വീകരണം നൽകും. തിരുവനന്തപുരം കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനാണ് സമ്മേളനം. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP