Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധാറിനായി നൽകിയ വിവരങ്ങൾ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളൂ; യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന ഫോമിൽ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങൾ വെളിപ്പെടുത്തും; വെള്ളക്കാരന് മുന്നിൽ നഗ്നരായി നിൽക്കാൻ ആളുകൾക്ക് മടിയില്ല; വിവാദ പ്രസ്ഥാവനയുമായി അൽഫോൻസ് കണ്ണന്താനം

ആധാറിനായി നൽകിയ വിവരങ്ങൾ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളൂ;  യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന ഫോമിൽ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങൾ വെളിപ്പെടുത്തും; വെള്ളക്കാരന് മുന്നിൽ നഗ്നരായി നിൽക്കാൻ ആളുകൾക്ക് മടിയില്ല; വിവാദ പ്രസ്ഥാവനയുമായി അൽഫോൻസ് കണ്ണന്താനം

കൊച്ചി: ആധാറിനായി നൽകിയ വിവരങ്ങൾ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളൂവെന്ന് കേന്ദ്ര ഐടി സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന പോമിൽ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങൾ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നിൽ നഗ്നരായി നിൽക്കാനും ആളുകൾക്ക് മടിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

കഴിഞ്ഞ നാലര വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപ്ലവമാണ്. ആധാർ ലോകത്തെ എറ്റവും വലിയ ഡിജിറ്റൽ എക്സർസൈസും. ആധാർ വിവരങ്ങൾ ചോർന്നെന്ന രീതിയിൽ വരുന്ന വാർത്തകൾ തെറ്റാണ്. ആധാർ വിവരങ്ങൾ എന്ന പേരിൽ പുറത്തുവരുന്നത് പേരും വിലാസവുമൊക്കെയാണ്. എവിടെയും ചോദിക്കുന്ന ഇമെയിൽ ഐഡി പോലും ആധാറിനായി നൽകേണ്ടതില്ല. വിരലടയാളവും കൃഷ്ണമണിയും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ചോർന്ന ഒരു കേസുപോലും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

അമേരിക്കൻ വിസയ്ക്കായുള്ള അപേക്ഷയിൽ പത്തു പേജാണ് പൂരിപ്പിക്കാനുണ്ടായിരുന്നത്. എന്റെ മുത്തച്ഛൻ ഹണിമൂണിന് പോയത് എവിടെയാണെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ അതിലുണ്ടായിരുന്നു. കഴിഞ്ഞ മുപ്പത് വർഷം ഞാനെവിടെയൊക്കെ എന്തിന് സഞ്ചരിച്ചു എന്നതിന്റെ കൃത്യമായ ഡേറ്റ് ഉൾപ്പെടെയുള്ള, നമ്മൾ ഭാര്യയോടോ ഭർത്താവിനോടോ പോലും പറയാത്ത, പത്ത് പേജ് നിറയെ വിവരങ്ങൾ വെള്ളക്കാരന് നൽകാൻ നമുക്കൊരു വിഷമവുമില്ല.

അവിടെ ഫിംഗർപ്രിന്റ് എടുക്കുന്നതിലോ ഐറിസ് സ്‌കാൻ ചെയ്യുന്നതിലോ വെള്ളക്കാരന് മുന്നിൽ നഗ്നരായി നിൽക്കുന്നതിലോ നമുക്കൊരു പ്രശ്നവുമില്ല. പക്ഷേ, ഇന്ത്യൻ ഗവൺമെന്റ്, നിങ്ങളുടെ സ്വന്തം ഗവൺമെന്റ് നിങ്ങളുടെ പേരും വിലാസവും ചോദിക്കുമ്‌ബോഴേക്കും അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് സമരം തുടങ്ങുകയാണെന്നും കണ്ണന്താനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP