Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലുവ സ്വർണ കവർച്ച കേസിൽ ഇടനിലക്കാരായ രണ്ട് പേർ പിടിയിൽ; കവർച്ച ചെയ്ത 20കിലോ സ്വർണത്തിൽ രണ്ട് കിലോ സ്വർണം കോട്ടയത്തെ ജൂവലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

ആലുവ സ്വർണ കവർച്ച കേസിൽ ഇടനിലക്കാരായ രണ്ട് പേർ പിടിയിൽ; കവർച്ച ചെയ്ത 20കിലോ സ്വർണത്തിൽ രണ്ട് കിലോ സ്വർണം കോട്ടയത്തെ ജൂവലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

സ്വന്തം ലേഖകൻ

ആലുവ: ആലുവ സ്വർണ കവർച്ച കേസിൽ നിർണയക വഴിത്തിരിവ്. കവർച്ച ചെയ്ത സ്വർണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേർ ക്രൈം ബ്രാഞ്ച് പിടിയിൽ ആയി. ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിൽ ആയത്.

കവർച്ച ചെയ്ത 20കിലോ സ്വർണത്തിൽ 2കിലോ സ്വർണം ഇവരുടെ ഇടനിലയിൽ കോട്ടയത്തെ ജൂവലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കവർച്ച ആസൂത്രണം ചെയ്ത 5പേരെയും ആലുവ പൊലീസ് നേരെത്തെ പിടികൂടിയിരുന്നെങ്കിലും കവർച്ച സ്വർണ കണ്ടെത്താൻ ആയിരുന്നില്ല.

2019 മെയ്‌ 10നാണ് ആലുവ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു പോയിരുന്ന സ്വർണം വാഹനം ആക്രമിച്ച് തട്ടിക്കൊണ്ടു പോകുന്നത്. കേസന്വേഷിച്ച ലോക്കൽ പൊലീസിന് പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP