Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവ ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങി; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ആലുവ റൂറൽ എസ്‌പി കാർത്തിക്കിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു

ആലുവ ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങി; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ആലുവ റൂറൽ എസ്‌പി കാർത്തിക്കിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു

സ്വന്തം ലേഖകൻ

ആലുവ: ശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറത്ത് ഒരുക്കങ്ങളാരംഭിച്ചു. ഇതിന്റെ മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ആലുവ റൂറൽ എസ്‌പി കാർത്തിക്കിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു. അൻവർ സാദത്ത് എംഎൽഎയും യോഗത്തിൽ സന്നിഹിതനായിരുന്നു. അവലോകനയോഗത്തിൽ കെഎസ്ഇബി, മുനിസിപ്പാലിറ്റി, ഹെൽത്ത്, പൊതുമരാമത്ത് പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ വകുപ്പു മേധവികൾ അവലോകന യോഗത്തിൽ പങ്കെടുത്തു. ഓരോ വകുപ്പുകളും എടുക്കേണ്ട നടപടിളേ കുറിച്ച് യോഗത്തിൽ തീരുമാനമായി.

ഇത്തവണ ശിവരാത്രി ആഘോഷത്തിന് ഗ്രീൻ പ്രോട്ടോകോൾ പ്രകാരമുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 21നാണ് ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. പെരിയാർ തീരത്തെ ബലിതർപ്പണം നടത്തുന്ന ഭാഗങ്ങളിൽ ഭൂരിഭാഗം ഇടങ്ങളിലും ബാരിക്കേഡുകൾ തീർത്തിട്ടുണ്ട്. മണപ്പുറം മഹാദേവ ക്ഷേത്രത്തിലും ബാരിക്കേഡുകൾ സ്ഥാപിച്ചു സുരക്ഷ ഉറപ്പാക്കും .20 ബയോ ടോയ്ലറ്റുകളും ആറ് ചുക്കുവെള്ളം കൗണ്ടറുകളും ആവശ്യത്തിന് വേസ്റ്റ് ബിന്നുകളും ശിവരാത്രിനാളിൽ ദേവസ്വം ബോർഡ് സ്ഥാപിക്കും.

ബലിതർപ്പണത്തിന് 75 രൂപയാണ് ഈടാക്കുക തിരുവിതാംകൂർ ദേവസ്വം ബോർഡ് നേതൃത്വത്തിൽ 150 ഓളം ബലത്തറകളുകളുെടെ ലേലം ഘട്ടംഘട്ടമായി നടന്നുവരികയാണ്. പെരിയാറിനക്കര ആലുവ അദ്വൈതാശ്രമത്തിൽ ബലിതർപ്പണം നടത്താനുള്ള സൗകര്യം ഉണ്ടാകും. ശിവരാത്രിനാളിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. ആലുവയിൽ നിർത്താത്ത ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കും. ആലുവ നഗരസഭ നേതൃത്വം നൽകുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വ്യാപാര ഉത്സവത്തിനും ശിവരാത്രിനാളിൽ തുടക്കമാകും. നൂറുകണക്കിന് വ്യാപാര സ്റ്റാളുകൾ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP