Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവയിൽ നിന്നുള്ള കുടിവെള്ള വിതരണം തടസപ്പെടില്ല: കലക്ടറുടെ ഉറപ്പ്

കൊച്ചി: ആലുവ പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണം നിർത്തിയിട്ടില്ലെന്ന് ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. പ്രതിദിനം 290 ദശലക്ഷം ലിറ്റർ വെള്ളമാണ് ആലുവയിൽ നിന്ന് വിതരണം ചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായി കുറച്ചിട്ടുണ്ട്. അതായത് മൊത്തം ജല വിതരണത്തിൽ 20% കുറഞ്ഞിട്ടുണ്ട്. ജല ഉപയോഗത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ആലുവ, കീഴ്മാട്, ചൂർണ്ണിക്കര, കളമശേരി, തൃക്കാക്കര , കൊച്ചി കോർപ്പറേഷൻ, മുളവുകാട്, ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ, ചേരാനെല്ലൂർ എന്നിവിടങ്ങളിലേക്കാണ് ആലുവയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്നത്.

ആലുവയിൽ നിന്നുള്ള കുടിവെള്ള വിതരണം തടസപെട്ടു എന്ന പേരിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആലുവയിലെ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഓഫീസറുടെ ഓഫീസിൽ യോഗം ചേർന്നത്. തുടർന്ന് ആലുവയിലെ പ്ലാന്റും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP