Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി റോഷൻ ആൻഡ്രൂസായിരിക്കും'; സംവിധായകനും സംഘവും വീട്ടിൽ കയറി ആക്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞ് നിർമ്മാതാവ് ആൽവിൻ ആന്റണി; റോഷന്റെ സിനിമ ചെയ്യുന്നവർ തങ്ങളെ ബന്ധപ്പെടണമെന്നും നിർമ്മാതാക്കളുടെ സംഘടന

'തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി റോഷൻ ആൻഡ്രൂസായിരിക്കും'; സംവിധായകനും സംഘവും വീട്ടിൽ കയറി ആക്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞ് നിർമ്മാതാവ് ആൽവിൻ ആന്റണി; റോഷന്റെ സിനിമ ചെയ്യുന്നവർ തങ്ങളെ ബന്ധപ്പെടണമെന്നും നിർമ്മാതാക്കളുടെ സംഘടന

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ സംവിധായകൻ റോഷൻ ആൻഡ്രൂസും സംഘവും ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നിർമ്മാതാവ്. തനിക്ക് ജീവാപായം സംഭവിച്ചാൽ റോഷനായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംവിധാകനും 15 പേരുമടങ്ങുന്ന സംഘവും തങ്ങളുടെ വീടു കയറി ആക്രമിച്ചുവെന്ന് കാട്ടി യാണ് ആൽവിൻ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൂചന.

ആക്രമണം സംബന്ധിച്ച പരാതി പുറത്ത് വന്നതിന് പിന്നാലെ സംവിധായകൻ റോഷൻ ആൻഡ്രൂസിന് നിർമ്മാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയിരുന്നു്. ആൽവിൻ ആന്റണിയുടെ റോഷനെതിരായ പരാതിയിലാണ് നടപടി. വിലക്കേർപ്പെടുത്തിയതോടെ റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിർമ്മാതാക്കളുടെ സംഘടന നിർദ്ദേശം നൽകി. ശനിയാഴ്‌ച്ച രാത്രി 12ന് ആക്രമണം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

അന്നേ ദിവസം തന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തായ ഡോക്ടറേയും സംഘം ആക്രമിച്ചുവെന്നും ആൽവിൻ പറയുന്നു. എന്നാൽ ആരോപണങ്ങൾ തള്ളി റോഷൻ ആൻഡ്രൂസും രംഗത്തെത്തി. ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു.

മയക്കുമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടായിരുന്നുവെന്നും ഇതേതുടർന്ന് സെറ്റിൽ നിന്ന് ഇയാളെ പുറത്താക്കുകയും ഇതോടെ തനികക്കെതിരെ ഇയാൾ അപവാദ പ്രചരണം നടത്തുകയായിരുന്നുവെന്നും റോഷൻ പറയുന്നു. ഇത് ചോദ്യം ചെയ്യാൻ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നുമാണ് റോഷന്റെ വാദം. ഇതു ചൂണ്ടിക്കാട്ടി റോഷൻ ആൻഡ്രൂസും പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP