Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ കുട്ടികളെ വളർത്തിയത് വാക്‌സിനേഷനൊന്നും നൽകിയല്ല; വാക്‌സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചരണത്തെ ഭയക്കുന്നില്ല; സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതുകൊണ്ടാണ് വാകിസനെ അനുകൂലിച്ചത്; ഇടത് എംഎൽഎ എഎം ആരിഫിന്റെ പ്രസ്താവം ചർച്ചയാകുന്നു

എന്റെ കുട്ടികളെ വളർത്തിയത് വാക്‌സിനേഷനൊന്നും നൽകിയല്ല; വാക്‌സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചരണത്തെ ഭയക്കുന്നില്ല; സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതുകൊണ്ടാണ് വാകിസനെ അനുകൂലിച്ചത്; ഇടത് എംഎൽഎ എഎം ആരിഫിന്റെ പ്രസ്താവം ചർച്ചയാകുന്നു

ആലപ്പുഴ: മീസിൽസ് റുബെല്ല വാക്‌സിനെതിരെ എഎം ആരിഫ് എംഎൽഎ നടത്തിയ പ്രസ്താവം വിവാദമാകുന്നു. സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതുകൊണ്ടു മാത്രമാണ് വാക്‌സിനെ അനുകൂലിച്ചതെന്നും. ഇരട്ടത്താപ്പോടെയാണ് വാക്‌സിനെ അനുകൂലിച്ചതെന്നും അതിന്റെ പേരിൽ അനുഭവിച്ചത് വലിയ സമ്മർദമാണെന്നും ഇടത് എംഎൽഎ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരിക്കുകയാണ്.

മലപ്പുറത്ത് ഉൾപ്പെടെ വാക്‌സിനേഷന് എതിരെ കടുത്ത പ്രചരണം നടക്കുകയും എന്നാൽ തുടർ ബോധവൽക്കരണങ്ങളിലൂടെ അതിനെ അതിജീവിച്ച് ആരോഗ്യപ്രവർത്തകർ വാക്‌സിനേഷൻ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ വാക്‌സിനേഷന് എതിരെയാണ് താനെന്ന മട്ടിൽ ഇടത് എംഎൽഎതന്നെ പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഹോമിയോ ഡോകർമാരുടെ ശാസ്ത്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുട്ടികൾക്ക് യാതൊരു വാക്‌സിനും നൽകിയിട്ടല്ല വളർത്തിയത്. വാക്‌സിനെ എതിർക്കുന്നവർ രാജ്യാദ്രോഹികളാണെന്ന തരത്തിലുള്ള പ്രചരണത്തെ ഭയക്കേണ്ടതില്ല. നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങൾ അവതരിപ്പിക്കാൻ കഴിയണമെന്നും ആരിഫ് പറഞ്ഞു. വാക്‌സിനേഷന് എതിരെ ഒരുവിഭാഗം ശക്തമായ പ്രചരണം നടത്തിയ സാഹചര്യത്തിൽ ഇത് കേരളത്തിൽ സമ്പൂർണമായി നടപ്പാക്കാനാകൂമോ എന്ന ആശങ്ക ഉയർന്നിരുന്നു.

എന്നാൽ ഇടതു സർക്കാർ ശക്തമായി തന്നെ വാക്‌സിനേഷൻ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ ആരോഗ്യപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ സജീവമായി രംഗത്തിറങ്ങിയാണ് വാക്‌സിനേഷനിൽ ജനങ്ങളുടെ ആശങ്ക തീർക്കാൻ ഒരുമ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഒട്ടാകെ നല്ല പുരോഗതി വാക്‌സിനേഷന്റെ കാര്യത്തിൽ ഉണ്ടാവുകയും ചെയ്തു. എന്നാൽ അതിനെ എതിർക്കുന്ന നിലപാടാണ് ഇപ്പോൾ ഇടത് എംഎൽഎ തന്നെ ഉന്നയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP