Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ഏക ഇടത് എംപി എഎം ആരിഫ് സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിൽ; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കേരളത്തിലെ മറ്റ് എംപിമാർ; ചടങ്ങിന് പോയത് സോണിയക്കും രാഹുലിനും കൈകൊടുത്തതിന് പിന്നാലെ; ശശി തരൂരൊഴികെ എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിലെ ഏക ഇടത് എംപി എഎം ആരിഫ് സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിൽ; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കേരളത്തിലെ മറ്റ് എംപിമാർ; ചടങ്ങിന് പോയത് സോണിയക്കും രാഹുലിനും കൈകൊടുത്തതിന് പിന്നാലെ; ശശി തരൂരൊഴികെ എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 17ാം ലോക്‌സഭയിലേക്കുള്ള എംപിമാരുടെ സത്യപ്രതിജ്ഞയിൽ ശ്രദ്ധേയമായി എഎം ആരിഫിന്റെ സത്യപ്രതിജ്ഞ..കേരളത്തിൽ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപിയായി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു എന്നതായിരുന്നു പ്രത്യേകത. ഇടതുപക്ഷ എംപിമാർ കൂടുതൽ എത്താറുള്ള കേരളത്തിൽ നിന്ന് ഒറ്റയാൾ മാത്രമായതിനാൽ തന്നെ സത്യപ്രതിജ്ഞക്ക് വിളിച്ചപ്പേൾ അംഗങ്ങളുടെ ശ്രദ്ധ ആരിഫിലേക്ക് മാറി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൈകൊടുത്തതിന് ശേഷമാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്. മലയാളത്തിലാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്തത്.

കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെ സോണിയാ ഗാന്ധി ശകാരിച്ചു. തുടർന്ന് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ നിലപാട് മാറ്റി. തുടർന്നുള്ളവർ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെ സോണിയാ ഗാന്ധി ശകാരിച്ചു. തുടർന്ന് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ നിലപാട് മാറ്റി. തുടർന്നുള്ളവർ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

കേരളത്തിൽ നിന്നുള്ള എംൽഎമാരെല്ലാം തന്നെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരള്തതിൽ നിന്നുള്ള ശശി തരൂർ ഒഴികെയുള്ള എല്ലാ എംപിമാരും സത്യപ്രതിജ്ഞ ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP