Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീണ്ടും കൈവെട്ട് കേസ്; കരുനാഗപ്പള്ളിയിലെ ആംബുലൻസ് ഡ്രൈവറുടെ കൈപ്പത്തി വെട്ടിമാറ്റിയത് എസ്.ഡി.പി.ഐ പ്രവർത്തകൻ; ഇടതു തോളിനും കാലിനും വെട്ടുകൾ കൊണ്ടു

വീണ്ടും കൈവെട്ട് കേസ്; കരുനാഗപ്പള്ളിയിലെ ആംബുലൻസ് ഡ്രൈവറുടെ കൈപ്പത്തി വെട്ടിമാറ്റിയത് എസ്.ഡി.പി.ഐ പ്രവർത്തകൻ; ഇടതു തോളിനും കാലിനും വെട്ടുകൾ കൊണ്ടു

കരുനാഗപ്പള്ളി: കേരളത്തിൽ താലിബാൻ മോഡൽ ആക്രമണമെന്ന വിധത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംവമായിരുന്നും തൊടുപുഴ ന്യൂമാൻസ് കോളേജ് അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ സംഭവം. മനപ്പൂർവ്വം നബിനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഭവത്തിന് നേരെ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. ഈ സംഭവത്തിന് ശേഷം അദ്ധ്യാപകരന്റെ ജീവിതത്തിൽ ദുരന്തങ്ങൾ ഒന്നൊന്നായി വേട്ടയാടി. ടി ജെ ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവം പോലുമുണ്ടായിരുന്നു. അതേസമയം അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയവർ വീണ്ടും സമൂഹത്തിന്റെ സ്വൈര്യം കെടുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആംബുലൻസ് ഡ്രൈവറുടെ കൈപ്പത്തി വെട്ടിമാറ്റിയെന്ന ദാരുണ സംഭവമാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. പറമ്പള്ളിതെക്കതിൽ ഫൈസൽ (25)ആണ് അറസ്റ്റിലായത്. പട.വടക്ക് പ്രജിഭവനിൽ പപ്പുവെന്ന പ്രജേഷ് ചന്ദ്രന്റെ (28)ഇടതു കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. ഇടത് തോളിനും നടുവിനും കാലിനും നിരവധി വെട്ടുകളേറ്റ പ്രജേഷ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി വെട്ടുകളേറ്റ പ്രജേഷിന്റെ കൈപ്പത്തി ആശുപത്രിയിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു.

താലൂക്ക് ആശുപത്രിക്ക് മുന്നിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറാണ് പ്രജേഷ്. ആലും മൂട് ജംഗ്ഷനിലെ പഴക്കടയ്ക്ക് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി ആഹാരം കഴിച്ചുകൊണ്ടിരുന്ന പ്രജേഷിനെ അക്രമിസംഘം ഫോണിൽ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. പ്രജേഷിനെ തലയ്ക്കടിച്ചുവീഴ്‌ത്തിയശേഷം ശരീരമാസകലം വെട്ടുകയായിരുന്നു.

അക്രമിസംഘത്തിലുണ്ടായിരുന്ന കല്ലേലിഭാഗം ഭാരതീഭവനം ജയകുമാർ (36), പട.വടക്ക് സ്വദേശി വിഷ്ണു(23) എന്നിവർ ഒളിവിലാണ്. ഓണത്തിന് ആലുംമൂട് ജംഗ്ഷനിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ശനിയാഴ്ച രാത്രിയിലെ അക്രമമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായത് എസ്ഡിപിഐ പ്രവർത്തകനാണെങ്കിലും സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്. അറസ്റ്റിലായ ഫൈസലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP