Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാഷൻ ഫ്രൂട്ട് പറിക്കുന്നതിനിടെ അലുമിനിയം തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി അമേരിക്കയിലെ മലയാളി കൂട്ടായ്മ; 'ബഡി ബോയ്‌സ് ഫിലാൽഡെൽഫിയ' അഥീന മോളുടെ ചികിത്സക്കായി 36 മണിക്കൂർ കൊണ്ട് സമാഹരിച്ചത് ആറ് ലക്ഷം രൂപയിലധികം

പാഷൻ ഫ്രൂട്ട് പറിക്കുന്നതിനിടെ അലുമിനിയം തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി അമേരിക്കയിലെ മലയാളി കൂട്ടായ്മ; 'ബഡി ബോയ്‌സ് ഫിലാൽഡെൽഫിയ' അഥീന മോളുടെ ചികിത്സക്കായി 36 മണിക്കൂർ കൊണ്ട് സമാഹരിച്ചത് ആറ് ലക്ഷം രൂപയിലധികം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പാഷൻഫ്രൂട്ട് പറിക്കുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന അഥീനമോൾക്ക് സഹായവുമായി ഒരുകൂട്ടം മലയാളികൾ അമേരിക്കയിൽ നിന്നെത്തി. വെണ്ടുവഴി പുതിയേടത്ത്കുടി മനോജ് - ജയ ദമ്പതികളുടെ മകളും കോതമംഗലം ടൗൺ യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ അഥീന മോൾക്ക് കഴിഞ്ഞ ഏപ്രിൽ 18നാണ് മാതാവ് ജയയുടെ അങ്കമാലിക്കടുത്തുള്ള വേങ്ങൂരിലെ വീട്ടിൽ വച്ച് അപകടം സംഭവിച്ചത്. അലുമിനീയ തോട്ടി ഉപയോഗിച്ച് പാഷൻഫ്രൂട്ട് പറിക്കുന്നതിനിടയിലാണ് അപകടം.

60ശതമാനത്തിലേറെ പൊള്ളലേറ്റ അഥീനയെ ആദ്യം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നടത്തി. 20 ലക്ഷത്തിൽപ്പരം രൂപ ഇതിനോടകം ചെലവായി. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തിലാണ് ചികിത്സ നടത്തിവരുന്നത്. ഇതിനിടയിൽ ഇൻഫെക്ഷൻ ആയെങ്കിലും വീണ്ടും ചികിത്സ തുടർന്ന് ജീവൻ രക്ഷിക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ പ്ലാസ്റ്റിക് സർജ്ജറി ചെയ്ത് ചികിത്സ തുടരുകയാണിപ്പോൾ. അഥീനമോളുടെ ദുരന്ത വിവരം അമേരിക്കയിലെ ഫിലാൽഡെൽഫിയിൽ വിവിധ മേഖലകളിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളുടെ സൗഹൃദകൂട്ടായ്മയായ 'ബഡി ബോയ്‌സ് ഫിലാൽഡെൽഫിയ' എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്തു. 36 മണിക്കൂറിനുള്ളിൽ സമാഹരിക്കപ്പെട്ട 8866 ഡോളർ (ഏകദേശം 6,20,000ൽപരം രൂപ) ആണ് അഥീനമോളുടെ മാതാപിതാക്കൾക്ക് കൈമാറിയിരിക്കുന്നത്.

2019-ൽ ഫിലാൽഡെൽഫിയ കേന്ദ്രീകരിച്ച് രൂപംകൊണ്ടതാണ് ഈ സൗഹൃദ കൂട്ടായ്മ. സാഹോദര്യവും സുഹൃദ്ബന്ധവും കാത്തുസൂക്ഷിക്കാൻ രൂപംകൊണ്ട ഈ കൂട്ടായ്മ ജീവകാരുണ്യ പ്രവൃത്തികളിലും ഇതര മേഖലകളിലും പ്രവർത്തനം തുടരുന്നു.

അമേരിക്കയിൽ നിന്നും അഥീനമോൾക്ക് സഹായം എത്തിക്കാൻ ജോൺ മാത്യു, തോമസ് ചാണ്ടി, ടിബു ജോസ്, സതീഷ് മാത്യു എന്നിവരാണ് എത്തിയത്. ആന്റണി ജോൺ എംഎ‍ൽഎ. ധനസഹായ ചെക്ക് അഥീനയുടെ പിതാവ് മനോജിന് കൈമാറി. മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു, വാർഡ് മെമ്പർ സിജു കോമയിൽ, സർക്കിൾ ഇൻസ്‌പെകടർ ടി.എ. യൂന്നസ്, യൂണിയൻ ബാങ്ക് മാനേജർ വിബിൻ ഭാസ്‌കർ, സുശീൽ സ്‌കറിയ, പി.ടി. ജോണി, ജോൺ മാത്യു, തോമസ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP