Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് അമിത് ഷാ; കേന്ദ്ര സർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി വിധിപ്രകാരമുള്ള മാനദണ്ഡങ്ങളെന്നും ബിജെപി ദേശീയ അധ്യക്ഷൻ; കശാപ്പ് നിരോധനത്തിലെ ആശങ്കകൾ എൻഡിഎ യോഗത്തിൽ പങ്കുവച്ച് ഘടകകക്ഷികൾ

രാജ്യത്ത് കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് അമിത് ഷാ; കേന്ദ്ര സർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി വിധിപ്രകാരമുള്ള മാനദണ്ഡങ്ങളെന്നും ബിജെപി ദേശീയ അധ്യക്ഷൻ; കശാപ്പ് നിരോധനത്തിലെ ആശങ്കകൾ എൻഡിഎ യോഗത്തിൽ പങ്കുവച്ച് ഘടകകക്ഷികൾ

കൊച്ചി: രാജ്യത്ത് കശാപ്പ് നിരോധിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്നും അമിത്ഷാ വ്യക്തമാക്കി. കശാപ്പ് നിരോധനം സംബന്ധിച്ച ആശങ്കകൾ എൻഡിഎ ഘടകകക്ഷി നേതാക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം നേതാക്കളോടു പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലെത്തിയിരിക്കുന്നത്. എൻഡിഎ ഘടകകക്ഷികളുടെ യോഗത്തിനു പുറമേ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. സംസ്ഥാത്തെ മതമേലധ്യക്ഷന്മാരുമായും അദ്ദേഹം ചർച്ച നടത്തി. അതേസമയം, അമിത് ഷായുമായി രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് സിറോ മലബാർ സഭ അറിയിച്ചു. അമിത് ഷാ അഭ്യർത്ഥിച്ചത് അനുസരിച്ച് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ നടന്നത്.

കേന്ദ്ര സ്ഥാപനങ്ങളിലെ പദവികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നും ബിജെപി അധ്യക്ഷൻ ഘടകകക്ഷി നേതാക്കൾക്ക് ഉറപ്പു നൽകി. അതേസമയം, സ്ഥാനമാനങ്ങൾക്കു വേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്നു ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. പദവി ചോദിച്ചു കൊണ്ടു നേതാക്കളുടെ പിന്നാലെ നടക്കാനാവില്ലെന്നും എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ അവർ പറഞ്ഞു. മറ്റു ഘടകകക്ഷികളും സമാനമായ നിലപാടാണു യോഗത്തിൽ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP