Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച യുവതാരങ്ങളെ അമ്മയിൽ നിന്ന് പുറത്താക്കാൻ അണിയറ നീക്കം; യുവ താരങ്ങൾക്ക് പണികൊടുക്കാനൊരുങ്ങി ഒരു വിഭാഗം മുതിർന്ന താരങ്ങൾ; ദിലീപ് വിരുദ്ധർക്കെതിരായ നീക്കത്തിന് സൂപ്പർ താരങ്ങളുടെ പിന്തുണയും

ദിലീപിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച യുവതാരങ്ങളെ അമ്മയിൽ നിന്ന് പുറത്താക്കാൻ അണിയറ നീക്കം; യുവ താരങ്ങൾക്ക് പണികൊടുക്കാനൊരുങ്ങി ഒരു വിഭാഗം മുതിർന്ന താരങ്ങൾ; ദിലീപ് വിരുദ്ധർക്കെതിരായ നീക്കത്തിന് സൂപ്പർ താരങ്ങളുടെ പിന്തുണയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിലിലായതോടെ പുറത്താക്കാൻ മുന്നിൽ നിന്ന യുവതാരങ്ങൾക്ക് പണികിട്ടുമെന്ന് സൂചന.ഇതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാകുന്നതായാണ വിവരം. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച നടൻ പൃഥ്വിരാജ്, നടി രമ്യാ നമ്പീശൻ എന്നിവരെ പുറത്താക്കണമെന്നാണ് ആവശ്യം. സിനിമയിലെ സൂപ്പർ താരങ്ങളുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

താരസംഘടനയെ പൊതുസമൂഹത്തിൽ കരിവാരി തേക്കുന്ന നിലപാടാണ് ഇരുവരുടേയും ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വിമർശനം. ഇതാണ് ഇരുവർക്കുമെതിരായ സംഘടിത നീക്കത്തിന് കാരണം. ദിലീപിനെ കോടതി ശിക്ഷിക്കുന്നത് വരെ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തരുതെന്നാണ് പിന്തുണയ്ക്കുന്ന താരങ്ങളുടെ നിലപാട്. നടൻ സിദ്ദിഖ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. മുമ്പ് നടൻ ജഗതി ശ്രീകുമാർ വിതുര പെൺവാണിഭ കേസിൽ പ്രതിയായ കാര്യവും ദിലീപ് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ പ്രതിയാക്കിയപ്പോൾ ജഗതിയെ കല്ലെറിഞ്ഞവർക്ക് പിന്നീട് വിധി വന്നപ്പോൾ നിലപാട് തിരുത്തേണ്ടി വന്നുവെന്ന് ഈ വിഭാഗം പറയുന്നു. ദിലീപിനെ സസ്പെൻഷനിൽ നിർത്തിയാൽ മതിയായിരുന്നു എന്നാണ് ഇവരുടെ നിലപാട്.

ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, രമ്യ നമ്പീശൻ എന്നിവരാണ് പ്രധാന നോട്ടപ്പുള്ളികൾ. ആസിഫ് അലി ആദ്യം എതിർ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. മമ്മൂട്ടി, മോഹൻലാൽ, ഇന്നസെന്റ് എന്നിവരും കാർക്കശ്യക്കാരായ യുവതാരങ്ങൾക്കൊപ്പം ഒത്തുപോകാനാകില്ലെന്ന നിലപാടിലാണ്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ യുവതാരങ്ങൾക്കെതിരെ നടപടിയെടുക്കുക സംഘടനയെ സംബന്ധിച്ച് പ്രയാസകരമാണ്. കാരണം നടിയെ ആക്രമിച്ച കേസിൽ പൊതുസമൂഹം തങ്ങൾക്കെതിരാണെന്ന ബോധം അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവർക്കുണ്ട്. തിടുക്കത്തിൽ ഒരു നടപടി ഉണ്ടായാൽ മാധ്യമങ്ങളും ജനങ്ങളും അതേറ്റുപിടിക്കും എന്നതിനാൽ തത്കാലം പ്രത്യക്ഷത്തിൽ ഒരു നടപടിക്ക് തയ്യാറേക്കില്ലെന്നാണ് സൂചന. എന്നാൽ സംഘടനയിലെ മുതിർന്ന താരങ്ങളിൽ ഒരു വിഭാഗം കടുത്ത നിലപാടെടുക്കുന്നത് അമ്മയുടെ നേതൃത്വത്തെ സമ്മർദത്തിലാക്കുന്നുണ്ട്. അതേസമയം യുവതാരങ്ങൾക്കെതിരെ നടപടിയെടുക്കുന്ന പക്ഷം താരസംഘടന പിളർപ്പിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP