Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ വേർ പിരിഞ്ഞു; അമൃത, രാജ്യറാണി എക്സ്‌പ്രസുകൾ ഇനി ഓടുന്നത് പുതിയ സമയ ക്രമത്തിൽ; വ്യാഴാഴ്ച മുതൽ പ്രത്യേകം പുറപ്പെടും; അമൃത സെൻട്രൽ സ്റ്റേഷനിൽ നിന്ന് 8.30നും രാജ്യറാണി കൊച്ചുവേളിയിൽ നിന്നും പുറപ്പെടും; അമൃതക്ക് ഷൊർണ്ണൂർ സ്റ്റോപ്പ് ഒഴിവാക്കി, കൊല്ലങ്കോട് പുതിയ സ്റ്റോപ്പ്; എട്ട് കോച്ചുകൾക്ക് പകരം പതിനെട്ട് കോച്ചുകളാകും

അവർ വേർ പിരിഞ്ഞു; അമൃത, രാജ്യറാണി എക്സ്‌പ്രസുകൾ ഇനി ഓടുന്നത് പുതിയ സമയ ക്രമത്തിൽ; വ്യാഴാഴ്ച മുതൽ പ്രത്യേകം പുറപ്പെടും; അമൃത സെൻട്രൽ സ്റ്റേഷനിൽ നിന്ന് 8.30നും രാജ്യറാണി കൊച്ചുവേളിയിൽ നിന്നും പുറപ്പെടും; അമൃതക്ക് ഷൊർണ്ണൂർ സ്റ്റോപ്പ് ഒഴിവാക്കി, കൊല്ലങ്കോട് പുതിയ സ്റ്റോപ്പ്; എട്ട് കോച്ചുകൾക്ക് പകരം പതിനെട്ട് കോച്ചുകളാകും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അമൃത എക്സ്‌പ്രസും രാജ്യറാണി എക്സ്‌പ്രസും സ്വതന്ത്ര ട്രെയിൻ ആയി മാറുന്നതോടെ പുതിക്കിയ സമയ ക്രമവും നിലവിൽ വരും. തിരുവനന്തപുരത്തു നിന്നു മധുരയ്ക്കുള്ള അമൃത എക്സ്‌പ്രസും നിലമ്പൂർക്കുള്ള രാജ്യറാണി എക്സ്‌പ്രസും സ്വതന്ത്ര ട്രെയിനായി മാറുന്നത് വ്യഴാഴ്ചമുതൽ .അമൃത എക്സ്‌പ്രസ് പതിവുപോലെ സെൻട്രൽ സ്റ്റേഷനിൽനിന്നുതന്നെ യാത്ര ആരംഭിക്കും. പുറപ്പെടൽ സമയം നേരത്തേയാക്കി. വ്യാഴാഴ്ച മുതൽ രാത്രി 11.30-ന് പകരം സെൻട്രൽ സ്റ്റേഷനിൽനിന്ന് രാത്രി 8.30-ന് അമൃത പുറപ്പെടും.

രാവിലെ 6.10-ന് പാലക്കാട് ജങ്ഷനിൽ എത്തും. തുടർന്ന് കൊല്ലങ്കോട്, പളനി, പൊള്ളാച്ചി, ഡിണ്ടുഗൽ സ്റ്റേഷനുകൾ വഴി മധുരയിൽ പകൽ 12.15-ന് എത്തും. ഉച്ചയ്ക്ക് 3.15-ന് മടക്കയാത്ര. അടുത്ത ദിവസം രാവിലെ 5.50-ന് സെൻട്രൽ സ്റ്റേഷനിൽ എത്തും.അമൃതക്ക് ഷൊർണ്ണൂർ സ്റ്റോപ്പ് ഒഴിവാക്കി. കൊല്ലങ്കോട് പുതിയ സ്റ്റോപ്പ് നൽകിയിട്ടുണ്ട്. നിലവിലെ എട്ട് കോച്ചുകൾക്ക് പകരം പതിനെട്ട് കോച്ചുകളാകും രാജ്യറാണിയിലുണ്ടാകുക

നിലമ്പൂർ-രാജ്യറാണി എക്സ്‌പ്രസിന്റെ പുറപ്പെടൽ കൊച്ചുവേളിയിലേക്കു മാറ്റി. രാത്രി 8.50-ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 7.05-ന് നിലമ്പൂരിൽ എത്തും. കോട്ടയം പാതയിലാണ് യാത്ര. നിലമ്പൂരിൽനിന്ന് രാത്രി 8.50-ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ ആറിന് കൊച്ചുവേളിയിൽ എത്തും. കഴിഞ്ഞ ബജറ്റിലാണ് അമൃതയും രാജ്യറാണിയും വേർതിരിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം സെൻട്രലിലെ പിറ്റ് ലൈനിന്റെ പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്. അമൃത പോയ ഉടൻ തന്നെ 8.35നു ഇതു കൊച്ചുവേളിയിൽ നിന്ന് എടുക്കും. പുതിയ സമയക്രമം അനുസരിച്ചു 8.50നു രാജ്യറാണിയും കൊച്ചുവേളി വിടും. പിന്നീട് അങ്ങോട്ട് ഏതാണ്ട് 10 മിനിറ്റിന്റെ വ്യത്യാസത്തിലാണു മൂന്നു ട്രെയിനുകളുടേയും ഓട്ടം.

അമൃതയും രാജ്യറാണിയും 2 ട്രെയിനായി പിരിയുമ്പോൾ പ്രതീക്ഷിച്ച ഗുണം ലഭിക്കാതെ കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർ. അമൃത, രാജ്യറാണി, മംഗളൂരു എക്സ്‌പ്രസ് എന്നീ 3 ട്രെയിനുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തിരുവനന്തപുരം ഭാഗത്തു നിന്നു പുറപ്പെടുന്നതാണു തിരിച്ചടിയായത്. അമൃതയും രാജ്യറാണിയും 2 ട്രെയിനായി പിരിയുമ്പോൾ പ്രതീക്ഷിച്ച ഗുണം ലഭിക്കാതെ കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർ. അമൃത, രാജ്യറാണി, മംഗളൂരു എക്സ്പ്രസ് എന്നീ 3 ട്രെയിനുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തിരുവനന്തപുരം ഭാഗത്തു നിന്നു പുറപ്പെടുന്നതാണു തിരിച്ചടിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP