Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയത് മാരകായധങ്ങൾ ഉപയോഗിച്ച്; പ്രതികളായ സിപിഎം നേതാക്കളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; പ്രതിപട്ടികയിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവർ

കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയത് മാരകായധങ്ങൾ ഉപയോഗിച്ച്; പ്രതികളായ സിപിഎം നേതാക്കളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; പ്രതിപട്ടികയിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവർ

പി നാഗരാജ്‌

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ പ്രതികളായ സി പി എം നേതാക്കളെ ഫെബ്രുവരി 28 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സിബിഐക്ക് നിർദ്ദേശം നൽകി. 

2010 ഏപ്രിൽ 10ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാമഭദ്രനെ സി പി എം കാർ മാരകായുധങ്ങളുമായി സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പുനലൂർ അഞ്ചൽ മേഖലകളിലെ സി പി എം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ പ്രവർത്തന ഫലമായി കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. കൊഴിഞ്ഞുപോക്ക് മൂലമുള്ള ഈ രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമായി സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സി പി എം കൊല്ലം മുൻ ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ , മുൻ അഞ്ചൽ ഏരിയാ സെക്രട്ടറി പി.എസ്. സുമൻ , ഡിവൈഎഫ്‌ഐ നേതാവ് പുനലൂർ റിയാസ് , മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗം കുണ്ടറ മാർക്‌സൺ എന്നിവരടക്കമുള്ള 21 സി പി എം കാരാണ് പ്രതികൾ. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 പ്രതികളെ സിബിഐ കേസിൽ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP