Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആന്ധ്രയിൽ നിന്നുള്ള സംഘത്തിലെ യുവതിയെ പൊൻകുന്നത്ത് തടഞ്ഞ് സംഘപരിവാർ പ്രവർത്തകർ; പൊലീസ് ഇടപെടലിൽ എരുമേലിയിലെ ലോഡ്ജിൽ താമസിക്കാമെന്ന് തീരുമാനിച്ച് ഭക്ത സംഘം; കൂടെയുള്ളവർ മടങ്ങും വരെ ആന്ധ്രാ യുവതി എരുമേലിയിലെ ലോഡ്ജിൽ തന്നെ താമസിക്കും

ആന്ധ്രയിൽ നിന്നുള്ള സംഘത്തിലെ യുവതിയെ പൊൻകുന്നത്ത് തടഞ്ഞ് സംഘപരിവാർ പ്രവർത്തകർ; പൊലീസ് ഇടപെടലിൽ എരുമേലിയിലെ ലോഡ്ജിൽ താമസിക്കാമെന്ന് തീരുമാനിച്ച് ഭക്ത സംഘം; കൂടെയുള്ളവർ മടങ്ങും വരെ ആന്ധ്രാ യുവതി എരുമേലിയിലെ ലോഡ്ജിൽ തന്നെ താമസിക്കും

പൊൻകുന്നം: ശബരിമല ദർശനത്തിന് എത്തിയതെന്ന് സംശയിച്ച് ആന്ധ്രയിൽ നിന്നുള്ള സംഘത്തിലെ യുവതിയെ സംഘപരിവാർ പ്രവർത്തകർ പൊൻകുന്നത്ത് തടഞ്ഞു. എന്നാൽ സഹോദരങ്ങൾക്കൊപ്പം എത്തിയ യുവതി ശബരിമല ദർശനത്തിനായി എത്തിയതല്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. കോട്ടയം പൊൻകുന്നത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ആന്ധ്ര സ്വദേശിനി ശൈലജ എന്ന യുവതിയെ ആണ് ഒരുകൂട്ടം പ്രവർത്തകർ തടഞ്ഞത്.

ശബരിമല തീർത്ഥാടനത്തിന് പുറപ്പെട്ട സഹോദരങ്ങൾക്കൊപ്പം യുവതിയും വന്നതാണ് സംശയത്തിന് ഇടയാക്കിയത്. എന്നാൽ യുവതി ശബരിമല ദർശനത്തിന് എത്തിയതായിരുന്നില്ല. കൂടെയുള്ള അയ്യപ്പ സംഘം മടങ്ങി വരുന്നതു വരെ എരുമേലിയിൽ താമസിക്കാനും പിന്നീട് ഇവർക്കൊപ്പം തിരിച്ച് പോകാനും പോകും വഴിയുള്ള മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ ദർശനം നടത്താനുമായിരുന്നു യുവതി എത്തിയത്. സഹോദരങ്ങൾ തിരിച്ചെത്തും വരെ എരുമേലിയിലെ ലോഡ്ജിൽ തങ്ങാനായിരുന്നു യുവതിയുടെ തീരുമാനം.

ഇവർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞായിരുന്നു പ്രതിഷേധം. പിന്നീട് കാഞ്ഞിരപ്പള്ളി പൊലീസെത്തി ഇവരെ എരുമേലിയിലേക്ക് കൊണ്ടുപോയി. അതേസമയം ശബരിമല ദർശനത്തിനല്ല യുവതി വന്നതെന്ന് പൊലീസും വ്യക്തമാക്കി. ഇരുമുടിക്കെട്ടുമായി തീർത്ഥാടനത്തിന് വന്ന സഹോദരങ്ങൾ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയെത്തുംവരെ എരുമേലിയിൽ താമസിക്കാനായിരുന്നു ഇവരുടെ തീരുമാനം. എരുമേലിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്ന യുവതി ശബരിമല ദർശനം കഴിഞ്ഞ് എത്തുന്ന സഹോദരങ്ങൾക്കൊപ്പം ആന്ധ്രയിലേക്ക് തിരിച്ചുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP