Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴകിയ മത്സ്യവുമായി ആന്ധ്രയിൽ നിന്നെത്തിയവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ; ഇവരിൽ നിന്നും കണ്ടെടുത്ത നാലായിരം കിലോ കേരച്ചൂര ഭക്ഷ്യയോഗം അല്ലാത്തതിനാൽ കുഴിച്ചിട്ടു

പഴകിയ മത്സ്യവുമായി ആന്ധ്രയിൽ നിന്നെത്തിയവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ; ഇവരിൽ നിന്നും കണ്ടെടുത്ത നാലായിരം കിലോ കേരച്ചൂര ഭക്ഷ്യയോഗം അല്ലാത്തതിനാൽ കുഴിച്ചിട്ടു

സ്വന്തം ലേഖകൻ

കൊല്ലം: ആന്ധ്രാപ്രദേശിൽ നിന്നും കണ്ടെയ്‌നർ ലോറിയിൽപഴകിയ മത്സ്യവുമായെത്തിയ രണ്ടുപേരെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഹൈവേ പട്രോളിങ്ങ് നടത്തുകയായിരുന്ന കൺട്രോൾ റും എസ് ഐ കലാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കൊല്ലം ബൈപാസിലെ ടോൾ പ്ലാസയ്ക്ക് സമീപം വച്ച് നാലായിരം കിലോ കേരച്ചൂരയുമായി ആന്ധ്രയിൽ നിന്നെത്തിയ കണ്ടെയ്‌നർ പിടികൂടിയത്. അതിർത്തി കടന്നെത്തിയതിനാൽ ഡ്രൈവർ പൈഡി രാജുവിനെയുംസഹായി അബ്ദുൽ സത്താറിനെയും ഓച്ചിറ പരബ്രഹ്മം ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

വാഹനത്തിലുണ്ടായിരുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഭഷ്യസുരക്ഷാ ഓഫീസർ ഡോ. അസീം പറഞ്ഞു. കോവിഡ് 19ന്റെസാഹചര്യത്തിൽ പിടിച്ചെടുത്ത കണ്ടെയ്‌നർ ലോറി മുളങ്കാടകം പൊതുശ്മശാനത്തിലേക്ക് മാറ്റിയ ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ചാമക്കടയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തിയ ശേഷം മത്സ്യങ്ങൾ കുഴിച്ചിട്ടു.

ആലപ്പുഴ പുന്നപ്രയിൽ നിന്ന് പെട്ടി ഓട്ടോയിൽ എത്തിച്ച പഴകിയ മത്സ്യവും ഇന്നലെ രാത്രി ഹൈവേ പട്രോളിങ്ങ് സംഘം പിടികൂടിയിരുന്നു. 1900 കിലോ പഴകിയമത്സ്യമാണ് ഈ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത്. വാഹനവുമായെത്തിയ ആലപ്പുഴ സ്വദേശി അഷറഫിനെയും ഓച്ചിറ പരബ്രഹ്മം ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP