Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2009ൽ ട്രെയിൻ അപകടത്തിൽ നഷ്ടമായത് വലത് കൈയും ഇടത് കാലും; ശാരീരിക വൈകല്യത്തെ അതിതീവിച്ചത് വൈകല്യം ബാധിക്കാത്ത ഉറച്ച മനസ്സോടെ; ആർപ്പൂക്കര പഞ്ചായത്തിലെ ജീവനക്കാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ അനീഷ് മോഹനെ കാത്തിരിക്കുന്നത് ടെൻ ഔട്ട് സ്റ്റാൻഡിങ് യങ് പെഴ്‌സൻ പുരസ്‌കാരം; ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടിയയിലെ ഏക ഇന്ത്യക്കാരന് വേണ്ടി 26 വരെ വോട്ടു ചെയ്യാം

2009ൽ ട്രെയിൻ അപകടത്തിൽ നഷ്ടമായത് വലത് കൈയും ഇടത് കാലും; ശാരീരിക വൈകല്യത്തെ അതിതീവിച്ചത് വൈകല്യം ബാധിക്കാത്ത ഉറച്ച മനസ്സോടെ; ആർപ്പൂക്കര പഞ്ചായത്തിലെ ജീവനക്കാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ അനീഷ് മോഹനെ കാത്തിരിക്കുന്നത് ടെൻ ഔട്ട് സ്റ്റാൻഡിങ് യങ് പെഴ്‌സൻ പുരസ്‌കാരം; ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ പുരസ്‌കാരത്തിനായുള്ള സാധ്യതാ പട്ടിയയിലെ ഏക ഇന്ത്യക്കാരന് വേണ്ടി 26 വരെ വോട്ടു ചെയ്യാം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജൂനിയർ ചേംബർ ഇന്റർനാഷനൽ ടെൻ ഔട്ട് സ്റ്റാൻഡിങ് യങ് പെഴ്‌സൻ (TOYP) അവാർഡിനായി പരിഗണിക്കുന്ന വരിൽ മലയാളിയും. ലോകത്തിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിൽ കോട്ടയം ആർപ്പൂക്കര സ്വദേശി അനീഷ് മോഹനും ഇടംപിടിച്ചു.

ആർപ്പൂക്കര തിരുനല്ലൂർ മോഹന്റെയും വത്സമ്മയുടേയും ഇളയ മകനാണ് അനീഷ്. കോട്ടയം ഗിരിദീപം സെൻട്രൽ സ്‌കൂളിലെ അദ്ധ്യാപികയായ നിധി സുകുമാരനാണ് ഭാര്യ. ജെസിഐ നാലുകോടി ചാപ്റ്ററാണ് അനീഷിനെ നാമനിർദ്ദേശം ചെയ്തത്. വ്യക്തിഗത ഉന്നമന വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുനൂറോളം നാമനിർദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്.

2009 ൽ ഒരു ട്രെയിൻ അപകടത്തിൽ ഇടതുകാലും വലതു കൈയും നഷ്ടപ്പെട്ട അനീഷ് ആർപ്പൂക്കര പഞ്ചായത്തിലെ ജീവനക്കാരനും സാമൂഹിക പ്രവർത്തകനും പ്രചോദനാത്മക പ്രഭാഷകനുമാണ്. സന്നദ്ധ സംഘടനയായ ഇപ്കായ് യുടെ നാഷനൽ കോഓർഡിനേറ്ററും പരിശീലകനുമായ അനീഷ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പരിപാടികളിൽ സ്ഥിര സാന്നിധ്യമാണ്.

രാജ്യാന്തര തലത്തിൽ ലഭിക്കുന്ന വോട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് പുരസ്‌കാര നിർണയം. https://toyp.jci.cc/ എന്ന വെബ് സൈറ്റിൽ ഫേസ്‌ബുക്കിലൂടെ അനീഷിനു വോട്ട് ചെയ്യാം. ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് ഓൺലൈൻ വോട്ടിങ്. .

2019 ലെ മികച്ച പത്തു പ്രതിഭകൾക്കു നൽകുന്ന പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയിൽ ലോകമെമ്പാടും നിന്നുള്ള ഇരുപതുപേരാണ് ഇടം നേടിയത്. ഇതിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്തു പേർക്കാണ് പുരസ്‌കാരം. ഇന്ത്യയിൽനിന്ന് അനീഷ് മാത്രമാണ് പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP