Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ മഞ്ഞ നിറത്തിൽ ചുവപ്പ് ബോർഡുള്ള സാരിയുടുത്ത് ഇനി അംഗനവാടി ടീച്ചർമാർ കുട്ടികളെ പഠിപ്പിക്കും; ആകാശ നീലയിൽ വൈലറ്റ് ബോർഡുള്ള സാരിയണിഞ്ഞ് ഹെൽപ്പർമാരും: സംസ്ഥാനത്തെ 66,101 അംഗൻവാടി ജീവനക്കാർക്കും രണ്ട് സെറ്റ് സാരികൾ വാങ്ങി നൽകാൻ മന്ത്രി കെ.കെ ഷൈലജ ടീച്ചർ

സ്വർണ മഞ്ഞ നിറത്തിൽ ചുവപ്പ് ബോർഡുള്ള സാരിയുടുത്ത് ഇനി അംഗനവാടി ടീച്ചർമാർ കുട്ടികളെ പഠിപ്പിക്കും; ആകാശ നീലയിൽ വൈലറ്റ് ബോർഡുള്ള സാരിയണിഞ്ഞ് ഹെൽപ്പർമാരും: സംസ്ഥാനത്തെ 66,101 അംഗൻവാടി ജീവനക്കാർക്കും രണ്ട് സെറ്റ് സാരികൾ വാങ്ങി നൽകാൻ മന്ത്രി കെ.കെ ഷൈലജ ടീച്ചർ

തിരുവനന്തപുരം: പഴയ ഓവർ കോട്ട് മാറ്റി. സംസ്ഥാനത്തെ അംഗൻവാടി ടീച്ചർമാർക്ക് പുത്തൻ യൂണിഫോം വരുന്നു. ഇനി കേരളത്തനിമയിൽ സാരിയുടുത്ത് ആയിരിക്കും അംഗൻ വാടി ടീച്ചർമാരും ഹെൽപ്പർമാരും എത്തുക. സ്വർണ മഞ്ഞ നിറത്തിൽ ചുവപ്പ് ബോർഡുള്ള സാരിയുടുത്താവും ഇനി അംഗനവാടി ടീച്ചർമാർ കുട്ടികളെ പഠിപ്പിക്കാൻ എത്തുക. ആകാശ നീലയിൽ വൈലറ്റ് ബോർഡുള്ള സാരിയണിഞ്ഞാവും ഹെൽപ്പർമാരും വരിക. യൂണിഫോമിൽ ഐസിഡിഎസിന്റെ ലോഗോയും പതിച്ചിട്ടുണ്ട്.

വനിതാശിശു വികസന വകുപ്പിലെ അങ്കണവാടി പ്രവർത്തകർക്കാണു പുതിയ യൂണിഫോം. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഓവർകോട്ട് മാറ്റിയാണ് പ്രത്യേകം രൂപകൽപന ചെയ്ത സാരി യൂണിഫോം ആക്കിയത്. അങ്കണവാടി ജീവനക്കാർക്കിടയിൽ മൽസരം നടത്തിയാണു മികച്ച രൂപകൽപന തിരഞ്ഞെടുത്തത്. യൂണിഫോം സൗജന്യമായിട്ടായിരിക്കും വിതരണം ചെയ്യുക.

യൂണിഫോം സൗജന്യമായി വിതരണം ചെയ്യും. ഇതിനു കരാറായെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും രണ്ടു സെറ്റ് വീതം നൽകും. ഒരു യൂണിഫോമിനു 300 രൂപവച്ച് നാലു കോടിയോളം രൂപയാണു നീക്കിവച്ചിരിക്കുന്നത്. കരാർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിനാണ്.

എറണാകുളം ഇടപ്പള്ളി ഐസിഡിഎസ് അങ്കണവാടി വർക്കർ കെ.ജയമോളാണ് വർക്കർമാർക്കുള്ള സാരി ഡിസൈൻ ചെയ്തത്. കൊല്ലം ചടയമംഗലം ഐസിഡിഎസ് അങ്കണവാടി വർക്കർ ജെ.ബീനയാണ് ഹെൽപർമാരുടെ സാരി ഡിസൈൻ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP