Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രോട്ടോകോളിന്റെ പേരിൽ ജനപ്രതിനിധികളുടെ കുട്ടിക്കളി ! സ്വാഗത പ്രസംഗത്തിന്റെ അവകാശത്തെ ചൊല്ലി തർക്കം മൂത്തിരിക്കവേ അങ്കണവാടി ഉദ്ഘാടനം ചെയ്തത് കുഞ്ഞുകരങ്ങൾ; അന്നമനട പഞ്ചായത്തിലെ അങ്കണവാടിയിൽ നിന്നും സമൂഹത്തിന് ലഭിക്കുന്നത് കുഞ്ഞുങ്ങൾ കാട്ടിയ 'ഐക്യത്തിന്റെ മാതൃക'

പ്രോട്ടോകോളിന്റെ പേരിൽ ജനപ്രതിനിധികളുടെ കുട്ടിക്കളി ! സ്വാഗത പ്രസംഗത്തിന്റെ അവകാശത്തെ ചൊല്ലി തർക്കം മൂത്തിരിക്കവേ അങ്കണവാടി ഉദ്ഘാടനം ചെയ്തത് കുഞ്ഞുകരങ്ങൾ; അന്നമനട പഞ്ചായത്തിലെ അങ്കണവാടിയിൽ നിന്നും സമൂഹത്തിന് ലഭിക്കുന്നത് കുഞ്ഞുങ്ങൾ കാട്ടിയ 'ഐക്യത്തിന്റെ മാതൃക'

മറുനാടൻ ഡെസ്‌ക്‌

കൊരട്ടി : സ്ഥാനവും പ്രോട്ടോക്കോളും നോക്കി സ്വാഗതപ്രസംഗത്തിനുള്ള അവകാശം ആർക്കെന്ന തർക്കത്തിൽ അങ്കണവാടിയുടെ ഉദ്ഘാടനം നീണ്ടു പോയപ്പോൾ ചടങ്ങ് നിർവഹിക്കാനെത്തിയത് കുഞ്ഞു കരങ്ങൾ. അന്നമനട ഗ്രാമ പഞ്ചായത്തിൽ നിന്നും പുറത്ത് വരുന്നത് കുഞ്ഞുങ്ങളുടെ ഐക്യത്തിന്റെ മാതൃകയാണ്. അന്നമനട പഞ്ചായത്ത് ഏഴാം വാർഡ് അങ്കണവാടിക്കാണ് കുഞ്ഞു കൈകളാൽ ഉദ്ഘാടനം നടപ്പാക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നത്. സമ്മേളനത്തിൽ പ്രസംഗിക്കാനുള്ളവരെ ക്രമീകരിച്ചിരിക്കുന്ന പട്ടിക പ്രോട്ടോക്കോൾ പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികൾ തമ്മിൽ കുട്ടിക്കളിയെ വെല്ലുന്ന തർക്കവുമായി രംഗം വഷളാക്കിയത്.

ഇതിനു പിന്നാലെ ജനപ്രതിനിധികളടക്കമുള്ളവർ വിട്ടു നിൽക്കുകയും ചെയ്തു. വി.ആർ. സുനിൽകുമാർ എംഎൽഎയുടെ ഫണ്ടിൽനിന്നുള്ള 10 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമ്മിച്ചത്. എംഎൽഎയെ തന്നെയാണ് ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. എന്നാൽ സിപിഐ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.കെ. ഗോപിക്കുപകരം കോൺഗ്രസ് അംഗം കെ.കൃഷ്ണകുമാറിനെ സ്വാഗതം പറയാൻ ചുമതലപ്പെടുത്തിയത് ശരിയല്ലെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പഞ്ചായത്തു നടത്തുന്ന പൊതു പരിപാടികളിൽ വൈസ് പ്രസിഡന്റിനാണു പ്രോട്ടോക്കോൾ പ്രകാരം സ്വാഗതം പറയാനുള്ള അവകാശമെന്നും അവർ വാദിച്ചു.

ഇതനുസരിച്ച് നോട്ടിസ് തയാറാക്കണമെന്നും ഉദ്ഘാടന തീയതി മാറ്റണമെന്നും ആവശ്യമുയർന്നെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. മുൻ നിശ്ചയിച്ച ദിവസം തന്നെ ഉദ്ഘാടനത്തിനായി നാട്ടുകാർ ഒത്തുചേർന്നു. സംഭവം വിവാദമായതോടെ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളാരും പങ്കെടുത്തില്ല. അതോടെയാണ് അങ്കണവാടിക്കുട്ടികൾ ഉദ്ഘാടകരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP