Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ ഞങ്ങൾ മൂന്ന് പേരുടെയും ജീവിതം തന്നെ മാറി; ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു; സുഹൃത്ത് ക്ലാര അർബുദ ബാധിത; പ്രശ്‌നങ്ങളുണ്ടാക്കിയത് റൈഡർ പൂളിങ്ങിനെ കുറിച്ചുള്ള അറിവില്ലായ്മ; ഊബർ ടാക്‌സി വിവാദത്തിൽ നിസ്സഹായവസ്ഥ ഏറ്റുപറഞ്ഞ് എയ്ഞ്ചൽ മേരി

ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ ഞങ്ങൾ മൂന്ന് പേരുടെയും ജീവിതം തന്നെ മാറി; ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു; സുഹൃത്ത് ക്ലാര അർബുദ ബാധിത; പ്രശ്‌നങ്ങളുണ്ടാക്കിയത് റൈഡർ പൂളിങ്ങിനെ കുറിച്ചുള്ള അറിവില്ലായ്മ; ഊബർ ടാക്‌സി വിവാദത്തിൽ നിസ്സഹായവസ്ഥ ഏറ്റുപറഞ്ഞ് എയ്ഞ്ചൽ മേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഊബർ ടാക്‌സി ഡ്രൈവറും സ്ത്രീകളും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി.നിവൃത്തിയില്ലാതെയാണ് തങ്ങൾ പ്രതിരോധിച്ചതെന്നാണ് എയ്ഞ്ചൽ മേരി എന്ന യുവതി ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ഊബർ ടാക്‌സി വിളിക്കുമ്പോൾ, റൈഡർ പൂളിങ്ങിനെക്കുറിച്ച് തങ്ങൾക്കാർക്കും അറിവില്ലായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ബന്ധു ക്ലാര ഷിബിനും സുഹൃത്ത് ഷീജ അഫ്‌സലുമാണ് ഒപ്പമുണ്ടായിരുന്നത്.

നടിയായ എനിക്ക് ഷൂട്ടിങ്ങിന് തൃപ്പൂണിത്തുറയിൽ പോകണമായിരുന്നു. കാബ് എത്തിയപ്പോൾ പിൻസീറ്റിൽ ഒരാൾ ഇരിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് ഏയ്ഞ്ചൽ പറയുന്നു.അവഹേളിക്കുന്ന തരത്തിലായിരുന്നു ഡ്രൈവറുടെ മറുപടി. 'കാബ് വേണം താനും പൂളിങ്ങിനേ കുറിച്ച് അറിവുമില്ലേ' എന്ന മട്ടിലായിരുന്നു ഉത്തരം. കാര്യം വ്യക്തമാകാൻ വേണ്ടി 'നേരത്തെയുള്ള ഓട്ടത്തിലെ യാത്രക്കാരനാണോയെന്നും അടുത്ത സ്ഥലത്ത് ഇറങ്ങുമോ എന്നും ചോദിച്ചു. യാത്രക്കാരനോട് മുൻസീറ്റിലേക്ക് മാറി ഇരിക്കാമോ എന്ന് ചോദിച്ചപ്പോൾ ഡ്രൈവർ അസഭ്യം കലർന്ന ഒരു കമന്റ് പാസാക്കി.

സെക്യൂരിറ്റി ഗാർഡിന്റെയടുക്കൽ പരാതി പറയാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ഷെഫീഖ് തന്റെ കൈയിൽ കടന്നു പിടിച്ചു. ഇതു കണ്ട ക്ലാര അയാളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഉടൻ തന്നെ അയാൾ ക്ലാരയെ കഴുത്തിൽ പിടിച്ച് പിന്നിലേക്ക് തള്ളി. ക്ലാര ടാറിട്ട റോഡിൽ തലയിടിച്ച് വീണു. ഞാൻ അവളെ പിടിച്ചെഴുന്നേൽപിച്ചു. ഈ സമയം മുഴുവൻ ഷഫീഖ് അസഭ്യവർഷം തുടരുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങി വന്ന ഷീജ ഡ്രൈവറോട് അസഭ്യവർഷം നിർത്താൻ ആവശ്യപ്പെട്ടു. അയാൾ കൂട്ടാക്കിയില്ല. സംഭവം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ എന്റെ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു. പ്രതിരോധം മാത്രമായിരുന്നു പിന്നീട് ഞങ്ങൾക്ക് ആശ്രയം. ഈ രംഗങ്ങൾ മുതലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ഞങ്ങൾ മൂന്ന് സ്ത്രീകൾ ചേർന്ന് പ്രതിരോധിച്ചപ്പോൾ അയാളുടെ തലയ്ക്ക് മുറിവ് പറ്റിയെന്നത് വാസ്തവമാണ്.

പൊലീസ് എത്തി തങ്ങളെ എയിഡ് പോസ്റ്റിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് അർബുദ ബാധിതയായ ക്ലാരയ്ക്ക് അപസ്മാരം ഉണ്ടായെന്നും ഏയ്ഞ്ചൽ പറയുന്നു. രോഗം വഷളാകുന്നതിന്റെ ലക്ഷണായിരുന്നു അത്. അവൾ തന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു. ഏറെ നേരം കഴിഞ്ഞാണ് തങ്ങളെ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോയത്. അഡ്‌മിറ്റ് ചെയ്യരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ അനുവദിച്ചില്ല. ഇതിനിടെ എത്തിയ ക്ലാരയുടെ ഭർത്താവിനോട് പൊലീസ് മോശമായി പെരുമാറി. ഈ സമയത്തിനുള്ളിൽ ഷെഫീഖ് പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഏയ്ഞ്ചൽ വ്യക്തമാക്കുന്നു.

സംഘർഷത്തിനിടെ വാരിയെല്ലിന് പരുക്കേറ്റ ഏയ്ഞ്ചൽ ചികിത്സയിലാണ്. ക്ലാരയുടെ ഗർഭപാത്രത്തിന് ചവിട്ടേറ്റു. ബ്രെയിൻ ട്യൂമറിന് ചികിത്സ തേടിയിരുന്ന ക്ലാര ലേക് ഷോർ ആശുപത്രിയിൽ ഗർഭപാത്രത്തിൽ നിന്നുള്ള രക്തസ്രാവത്തിന് ചികിത്സയിലാണെന്ന് ഏയ്ഞ്ചൽ ചൂണ്ടിക്കാട്ടുന്നു.

12 വയസുള്ള മകനുമൊത്തുകൊച്ചിയിൽ ഒറ്റയ്ക്കാണ് ഏയ്ഞ്ചൽ താമസിക്കുന്നത്. ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലാണ്. നാലാം വയസിൽ നേരിട്ട ഒരു അപകടത്തെത്തുടർന്ന് മകന് വളർച്ചയ്ക്ക് തകരാറുണ്ട്. മകന് അടിയന്തരമായി ശസത്രക്രിയ നടത്തുന്നതിന് വേണ്ടിയുള്ള ആവശ്യങ്ങൾക്കായി ഓടി നടക്കുന്നതിനിടെയാണ് സംഭവങ്ങൾ അരങ്ങേറുന്നത്.

ദൃശ്യങ്ങൾ സോഷ്യൽ മീഡയിൽ വൈറലായതോടെ രൂക്ഷമായ അധിക്ഷേപങ്ങളാണ് യുവതികൾക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. 'മദ്യപിച്ച മൂന്ന് സ്ത്രീകൾ നടത്തുന്ന തെരുക്കൂത്ത്' എന്ന പേരിലുള്ള യുട്യൂബ് വീഡിയോ ഇപ്പോഴും ധാരാളം ആളുകൾ ആഘോഷിക്കുകയാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ തങ്ങൾ മൂന്ന് പേരുടെയും ജീവിതം മാറിമറിഞ്ഞെന്ന് ഏയ്ഞ്ചൽ പറയുന്നു. ആരോപണങ്ങൾ വിശ്വസിച്ച് ഏയ്ഞ്ചലിന്റെ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP