Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംവരണ ബിൽ: ലോക്സഭയിലും നിയമസഭകളിലും അവർക്കു സംവരണം ആവശ്യമില്ലെന്ന്കേന്ദ്രമന്ത്രി ;ആം​​ഗ്ലോ ഇന്ത്യക്കാരുടെ എണ്ണം കുറച്ചു പറയുന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേക അജണ്ടയെന്ന് പ്രതിപക്ഷം; ആം​ഗ്ലോ ഇന്ത്യക്കാരെ ഒഴിവാക്കുന്നതിൽ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എംപിമാർ

സംവരണ ബിൽ: ലോക്സഭയിലും നിയമസഭകളിലും അവർക്കു സംവരണം ആവശ്യമില്ലെന്ന്കേന്ദ്രമന്ത്രി ;ആം​​ഗ്ലോ ഇന്ത്യക്കാരുടെ എണ്ണം കുറച്ചു പറയുന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേക അജണ്ടയെന്ന് പ്രതിപക്ഷം; ആം​ഗ്ലോ ഇന്ത്യക്കാരെ ഒഴിവാക്കുന്നതിൽ മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എംപിമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആംഗ്ലോ ഇന്ത്യൻ സമുദായത്തിനുള്ള സംവരണം ഒഴിവാക്കാനുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിനുനേരെ കേരളത്തിലെ അംഗങ്ങൾ ലോക്‌സഭയിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. കേരളത്തിൽ ആകെ 124 ആംഗ്ലോ ഇന്ത്യക്കാർ മാത്രമേയുള്ളുവെന്ന കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ കണക്കുകളാണ് സഭയിൽ ഏറെ പ്രതിഷേധമുയർന്നത്. ഓൾ കേരള ആംഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ ശാഖകളുടെ എണ്ണം പോലും 45 ആണെന്നിരിക്കെയാണ് കേരളത്തിലാകെ 124 പേരേയുള്ളൂ എന്ന കണക്ക് മന്ത്രിക്ക് എവിടെ നിന്നു കിട്ടിയെന്നാണു ചോദ്യമുയരുന്നത്. ശാഖകൾ വഴിയെടുത്ത കൃത്യമായ കണക്കിന്റെ അടിസ്ഥാനത്തിൽ ഒരുലക്ഷത്തിലധികം ആംഗ്ലോ ഇന്ത്യക്കാർ കേരളത്തിലുണ്ടെന്നാണ് ഔദ്യോ​ഗിക കണക്ക്.

കേരള സർക്കാരിന്റെ പക്കൽ കൃത്യമായ കണക്കില്ലെങ്കിലും മുക്കാൽ ലക്ഷത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. സംവരണത്തിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തിലും സെൻസസിൽ ക്രിസ്ത്യാനികളുടെ കൂട്ടത്തിലും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആംഗ്ലോ ഇന്ത്യക്കാരുടെ ഔദ്യോ​ഗിക കണക്ക് പ്രത്യേകമായി ലഭ്യമല്ല. രാജ്യത്തെ ആംഗ്ലോ ഇന്ത്യക്കാരുടെ എണ്ണം കണ്ടെത്താൻ കേന്ദ്രം ആശ്രയിച്ച 2011 ലെ സെൻസസ് പ്രകാരം കേരളത്തിലുള്ള സുന്നി മുസ്ലീങ്ങളുടെ എണ്ണം 18. കത്തോലിക്കാ ക്രൈസ്തവർ 1217; സിഖുകാർ 3814 പേർ. മതങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ സെൻസസിൽ വിവിധ ജാതി, ന്യൂനപക്ഷ വിഭാഗങ്ങളുടെ കണക്കിലും ഗുരുതര പിഴവുകളുള്ളത്.

ജാതി, ന്യൂനപക്ഷ വിഭാഗം എന്നിവ സെൻസസിൽ രേഖപ്പെടുത്തേണ്ടതു നിർബന്ധമല്ലാത്തതിനാൽ പലരും അതു വെളിപ്പെടുത്തിയില്ലെന്നും അവയുടെ കണക്ക് കൃത്യമല്ലെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു. എന്നാൽ, ഈ കണക്ക് ആധാരമാക്കിയാണു രാജ്യത്ത് 296 ആംഗ്ലോ ഇന്ത്യക്കാർ മാത്രമാണുള്ളതെന്നും ലോക്സഭയിലും നിയമസഭകളിലും അവർക്കു സംവരണം ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ സഭയിൽ നിലപാടെടുത്തത്.

കേരളത്തിൽ ആംഗ്ലോ ഇന്ത്യക്കാരുടെ എണ്ണം 124 ആണെന്നു നിയമമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അറിയിച്ചിരുന്നത്. അടിസ്ഥാനരഹിതമായ കണക്ക് നിരത്തി ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നു കാട്ടി മന്ത്രിക്കെതിരെ ഹൈബി ഈഡൻ രം​ഗത്തുവന്നിരുന്നു മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകും. ആംഗ്ലോ ഇന്ത്യക്കാർക്കു ഭരണഘടന നൽകിയിട്ടുള്ള സംവരണം റദ്ദാക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണു കേന്ദ്രം സെൻസസിനെ ആശ്രയിച്ചതെന്നും ഹൈബി സഭയിൽ ആരോപിച്ചിരുന്നു. രാജ്യത്ത് 3.47 ലക്ഷം ആംഗ്ലോഇന്ത്യക്കാരുണ്ട്. കേരളത്തിൽമാത്രം എൺപതിനായിരമാണ് അംഗസംഖ്യ. അതിനാൽ ന്യൂനപക്ഷസംവരണം തുടരണം. വിഷയം പഠിക്കാൻ ഒരു ഉന്നത സമിതിയെ അയക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു. സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ഹൈബിയുടെ ആരോപണത്തിൽ മന്ത്രി രവിശങ്കർ പ്രസാദ് എതിർപ്പുന്നയിച്ചു.

സെൻസസിൽ യാഥാർഥ്യവുമായി ബന്ധമില്ലാത്ത മറ്റു കണക്കുകൾ ഒട്ടേറെ. കേരളത്തിലെ വിവിധ ജാതി വിഭാഗങ്ങളിലുള്ളവരുടെ എണ്ണം ഇങ്ങനെ: യാക്കോബായ –125 പേർ, ഓർത്തഡോക്സ്– 169, വിശ്വകർമജർ – 2369, മാർത്തോമ്മാ – 133, ബുദ്ധമതം – 4752, യഹോവ സാക്ഷികൾ – 85. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ മതിയായ പ്രാതിനിധ്യമില്ലെങ്കിൽ, ഭരണഘടനയുടെ 331–ാം വകുപ്പ് പ്രകാരം രാഷ്ട്രപതിക്ക് 2 പ്രതിനിധികളെ ലോക്സഭയിലേക്കു നാമനിർദ്ദേശം ചെയ്യാം.

സഭയിലെ എല്ലാ നടപടികളിലും ഇവർക്കു പങ്കെടുക്കാം. എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാം. ഭരണഘടനയുടെ 333–ാം വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭകളിലേക്കു ഗവർണർക്ക് ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാം. കേരളം ഉൾപ്പെടെ 14 സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുണ്ടെന്നിരിക്കെയാണ് സംവരണബില്ലുമായി ബന്ധപ്പെട്ട് സഭയിൽ രവിശങ്കർ പ്രസാദിന്റെ കണക്ക് കേട്ട് അതിശയമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP