Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അന്തരിച്ച അനൂപ് സ്‌കറിയ കൊച്ചിയെ പച്ചയണിയിച്ച കലാകാരൻ; കാശി ആർട് കഫേ സ്ഥാപകൻ വിടവാങ്ങിയത് ഒരുപിടി കലാകാരന്മാർക്ക് പുതു വഴികൾ തുറന്നിട്ട്; കൊച്ചിൻ കാർണിവലിലേക്കു വളർന്ന ബീച്ച് ഫെസ്റ്റിവല്ലിന്റെ അമരക്കാരനും അനൂപ് തന്നെ

അന്തരിച്ച അനൂപ് സ്‌കറിയ കൊച്ചിയെ പച്ചയണിയിച്ച കലാകാരൻ; കാശി ആർട് കഫേ സ്ഥാപകൻ വിടവാങ്ങിയത് ഒരുപിടി കലാകാരന്മാർക്ക് പുതു വഴികൾ തുറന്നിട്ട്; കൊച്ചിൻ കാർണിവലിലേക്കു വളർന്ന ബീച്ച് ഫെസ്റ്റിവല്ലിന്റെ അമരക്കാരനും അനൂപ് തന്നെ

കൊച്ചി ; കലാ കൂട്ടായ്മകളൊരുക്കി മുൻപേ നടന്ന കലാകാരനും കാശി ആർട് കഫേ സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായ തൈപ്പറമ്പിൽ അനൂപ് സ്‌കറിയ (58) അമരിച്ചത് നിരവധി കലാകാരന്മാർക്ക് പുതുമയുള്ളതും വേറിട്ട വഴികളും തുറന്നിട്ട്. ബിനാലെക്കു മുൻപു തന്നെ കലയുടെ ഭൂപടത്തിൽ കൊച്ചിയെ എത്തിക്കുന്നതിനു മുന്നിട്ടിറങ്ങിയ കലാകാരൻ. കൊച്ചിയെ പച്ചപിടിപ്പിക്കാൻ രംഗത്തിറങ്ങിയ പരിസ്ഥിതി പ്രവർത്തകൻ.

കാശി ആർട് കഫേയിലൂടെ കലാകാരന്മാരുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കിയ അനൂപിന്റെ വേർപാട് കലാകാരന്മാർക്കു മാത്രമല്ല പരിസ്ഥിതി പ്രവർത്തകർക്കും ഒരു നൊമ്പരമായി അവശേഷിക്കും. കൊച്ചിയെ കേരളത്തിലെ ആർട്ട് ഹബ്ബ് ആക്കിമാറ്റാനുള്ള അനൂപിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കാശി ആർട്ട് കഫേയുടെ സ്ഥാപനത്തിന് പിന്നിൽ.

1989ൽ കാശി ആർട് കഫേക്കും പിന്നീട് മട്ടാഞ്ചേരി ബസാർ റോഡിലെ കാശി ആർട് ഗാലറിക്കും തുടക്കമിട്ടു. കൊച്ചിയിൽ കലാകാരന്മാരെ എത്തിക്കുന്നതിനു മുൻകൈയെടുത്ത അദ്ദേഹം കലാസൃഷ്ടിക്കും പ്രദർശനങ്ങൾക്കുമൊക്കെ ആദ്യമായി കലണ്ടർ ഉണ്ടാക്കുകയും ചെയ്തു. 'ക്യൂൻ ഓഫ് ദി അറേബ്യൻ സീ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തനം ലക്ഷ്യമിട്ട് 1982ൽ 'ഫ്‌ളോറ എൻ ഫോണ' എന്ന സംഘടന രൂപീകരിച്ചു. കൊച്ചിൻ കാർണിവലിലേക്കു വളർന്ന ബീച്ച് ഫെസ്റ്റിവൽ 1984ൽ ആദ്യമായി സംഘടിപ്പിച്ചതും അനൂപിന്റെ നേതൃത്വത്തിലാണ്.

ഗ്രീൻ കൊച്ചി എന്ന ആശയവുമായി അനൂപ് സ്‌കറിയയും സഹോദരൻ ആനന്ദ് സ്‌കറിയയും സുഹൃത്തുക്കളും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വച്ചു പിടിപ്പിച്ച മരങ്ങൾ കൊച്ചിക്ക് ഇന്നും തണലേകി നിൽക്കുന്നു. എല്ലാ വർഷവും വൃക്ഷോത്സവം സംഘടിപ്പിച്ചിരുന്ന ഈ സംഘടനയാണ് പരേഡ് മൈതാനത്തെ ആൽവൃക്ഷത്തിന് 'അമ്മച്ചിയാൽ' എന്ന പേരു നൽകി ആദരിച്ചത്.

ബീച്ച് ഫെസ്റ്റിവൽ സംഘാടനത്തിന് ആനന്ദും കലാകാരനായ ജോർജ് അഗസ്റ്റിനും ഒപ്പമുണ്ടായിരുന്നു. ഒട്ടേറെ ചിത്രപ്രദർശനങ്ങൾക്കും കലാകൂട്ടായ്മകൾക്കുമുള്ള ഇടമായി കാശി ആർട് കഫേ മാറിയപ്പോഴും പ്രശസ്തിക്കു പിറകെ പോകാതെ വിനയാന്വിതനായി നിൽക്കുകയായിരുന്നു അനൂപ് സ്‌കറിയ. 

ഫോർട്ട്‌കൊച്ചി ബീച്ചിന്റെ ശുചീകരണം ലക്ഷ്യമാക്കി എല്ലാവരുടെയും ഇടം എന്ന പരിപാടിയടക്കം സാമൂഹിക വിഷയങ്ങൾ ഏറ്റെടുത്ത് കലാകാരന്മാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുന്നതിനും അനൂപ് മുൻകൈ എടുത്തു.

1997 ലാണ് കലാരംഗത്ത് ഉണർവേകിയ കാശി ആർട്ട് കഫേ സ്ഥാപിക്കുന്നത്. 'കാശി ആർട്ട് പ്രൈസ് 'എന്ന പദ്ധതി വർഷത്തിലൊരിക്കൽ നടത്തിയിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതിയിൽ മൂന്നുപേരെ തിരഞ്ഞെടുത്ത് അവർക്ക് പ്രദർശനം നടത്താനുള്ള സൗകര്യ ചെയ്തു നൽകും. 'കാശി ആർട്ട് റസിഡൻസി' എന്ന പദ്ധതിയും നടത്തി.

ഈ രണ്ട് പദ്ധതികളും കേരളത്തിലെ ചിത്രകല രംഗത്ത് വളരെ വലിയ ചലനമുണ്ടാക്കി. നിരവധി യുവകലാകാരന്മാരെ കണ്ടെത്തി അവരുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ ഗ്യാലറികൾ അനൂപ് അവതരിപ്പിച്ച ആശയങ്ങളിൽ പലതും പിന്നീട് നടപ്പാക്കി. കഴിഞ്ഞ കുറച്ചു കാലമായി രോഗബാധിനായിരുന്ന അനൂപ് ഇന്നലെ രാത്രിയാണ് നിര്യാതനായത്. ഭാര്യ ഡോറ, മക്കൾ ജ്യോതി, നിത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP