Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡെങ്കിപ്പനിക്കും കുരങ്ങുപനിക്കും പിന്നാലെ സംസ്ഥാനത്ത് 'കാലാ അസറും'; കരിമ്പനി കണ്ടെത്തിയത് തൃശൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിയിൽ

ഡെങ്കിപ്പനിക്കും കുരങ്ങുപനിക്കും പിന്നാലെ സംസ്ഥാനത്ത് 'കാലാ അസറും'; കരിമ്പനി കണ്ടെത്തിയത് തൃശൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗിയിൽ

തൃശൂർ: കാലാ അസർ എന്ന കരിമ്പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന മുള്ളൂർക്കര സ്വദേശി ബാബു(40)വിലാണ് രോഗം കണ്ടെത്തിയത്.

രോഗം സംശയിക്കുന്ന മറ്റ് രണ്ടുപേരും ആശുപത്രിയിൽ കഴിയുകയാണ്. 2012ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് കരിമ്പനി രോഗം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച മുള്ളൂർക്കര ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

സാൻഡ് ഫ്‌ളൈ എന്നയിനം ഈച്ച വഴിയാണ് രോഗം പകരുന്നത്. പട്ടി, കുറുക്കൻ, പൂച്ച എന്നീ മൃഗങ്ങളിൽനിന്നും രോഗം പകരാം. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് കരിമ്പനി എന്നറിയപ്പെടുന്നത്. ഡംഡം പനി എന്ന പേരും ഈ പനിക്കുണ്ട്.

2011ൽ കോഴിക്കോട്ട് മൂന്നരവയസുകാരനിലാണ് കരിമ്പനി ആദ്യമായി കണ്ടെത്തിയത്. 2011-12 വർഷങ്ങളിലായി ആറുപേരിലാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. ഇതിൽ പാലക്കാട് സ്വദേശി കരിമ്പനി ബാധിച്ചു മരിക്കുകയും ചെയ്തു.

പ്രതിവർഷം അമ്പതിനായിരത്തോളം പേരാണ് ഈ രോഗം ബാധിച്ചു ലോകത്തു മരിക്കുന്നത്. രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ രണ്ടാഴ്ചത്തെ ചികിൽസകൊണ്ടു ഭേദമാക്കാം. എന്നാൽ രോഗലക്ഷണങ്ങൾ അഞ്ചുആറു മാസം കൊണ്ടുമാത്രമെ പ്രത്യക്ഷപ്പെടുകയുള്ളു. രോഗാണു ശരീരത്തിനുള്ളിലെത്തിയാൽ മാസങ്ങൾക്കുശേഷമാകും രോഗി ഗുരുതരാവസ്ഥയിലാകുക. ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കരിമ്പനി പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP