Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാസിസത്തിനെതിര പൊരുതാം, ജനാധിപത്യം ആഘോഷിക്കാം; ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി രണ്ടാം പതിപ്പ് 10 മുതൽ 14 വരെ കോഴിക്കോട്; സംവാദങ്ങളും സെമിനാറുകളും നാടക ക്യാമ്പും തുടങ്ങി വിവിധ പരിപാടികൾ വിവിധ വേദികളിലായി അരങ്ങേറും

ഫാസിസത്തിനെതിര പൊരുതാം, ജനാധിപത്യം ആഘോഷിക്കാം; ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി രണ്ടാം പതിപ്പ് 10 മുതൽ 14 വരെ കോഴിക്കോട്; സംവാദങ്ങളും സെമിനാറുകളും നാടക ക്യാമ്പും തുടങ്ങി വിവിധ പരിപാടികൾ വിവിധ വേദികളിലായി അരങ്ങേറും

കോഴിക്കോട്: രണ്ടാമത് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഈ മാസം 10 മുതൽ 14 വരെ കോഴിക്കോട് നടക്കും. സിപിഎം അനുകൂല സംസ്‌കാരിക പ്രവർത്തകരുടെ കോഴിക്കോടുള്ള കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചർച്ചകൾ സംവാദങ്ങൾ, സെമിനാറുകൾ, നാടക ക്യാമ്പ്, ചിത്രകലാക്യാമ്പ്, നാടകം,കലാവതരണങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി നടക്കുന്നത്.

ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറി, സാംസ്‌കാരിക നിലയം, കോഴിക്കോട് കോർപറേഷൻ ടൗൺഹാൾ തുടങ്ങിയ വേദികളിലായിട്ടാണ് പരിപാടി നടക്കുന്നത്. 10ന് ചിത്രകലാ ക്യാമ്പ് യുഎ ഖാദർ ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കേരള സംഗീത-നാടക അക്കാദമി സംഘടിപ്പിക്കുന്ന യുവ നാടകപരിശീലനക്യാമ്പ് ഓഗസ്റ്റ് 11,12,13 തിയ്യതികളിൽ കോഴിക്കോട് സാംസ്‌കാരിക നിലയത്തിൽ വെച്ച് നടക്കും.ജെ എൻ യുവിൽ നിന്ന് തിയറ്റർ ആട്‌സിൽ ഡോക്ടറേറ്റ് നേടിയ ദേശീയ നാടക പരിശീലകനും നാടകകൃത്തും സംവിധായകനും നടനും കോറിയോഗ്രാഫറുമായ ഡോ. സാംകുട്ടി പട്ടങ്കരിയാണ് ക്യാമ്പ് ഡയറക്ടർ.

കെ. ജി. മിനി (നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ) കെ. കെ. പുരുഷോത്തമൻ (സ്‌കൂൾ ഓഫ് ഡ്രാമ) എന്നിവരും ക്യാമ്പിൽ പങ്കെടുക്കും. ഓഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് ടൗൺഹാളിൽ വെച്ച് നടക്കുന്ന ജനാധിപത്യത്തിലെ എഴുത്ത് എന്ന സെഷനിൽ നോവലിസ്റ്റും ജെഎൻയുവിലെ അദ്ധ്യാപകനുമായ ഉദയപ്രകാശ്, സുനിൽ പി ഇളയിടം, കെപി രാമനുണ്ണി, പിഎൻ ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഓഗസ്റ്റ് 12ന് വൈകിട്ട് 4 മണിക്ക് ടൗൺഹാളിൽ വെച്ച് നടക്കുന്ന എഴുത്തുകാരെ ഭയപ്പെടുത്തുമ്പോൾ എന്ന സെഷനിൽ തീസ്ത സെതൽവാദ്, ടിഡി രാമകൃഷ്ൺ, ബെന്യാമിൻ, സന്തോഷ് എച്ചിക്കാനം, പ്രമോദ് രാമൻ, ഇകെ ഷാഹിന തുടങ്ങിയവർ പങ്കെടുക്കും.

ഓഗസ്റ്റ് 13ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് കോർപറേഷൻ ടൗൺഹാളിൽ നടക്കുന്ന സിനിമയിലെ സ്്ത്രീയും സ്ത്രീയുടെ സിനിമയും എന്ന വിഭാഗത്തിൽ രമ്യാ നമ്പീശൻ, ഷാഹിന കെകെ, വിധുവിൻസെന്റ്, ശ്രുതി ശാരണ്യം, അനുപാപ്പച്ചൻ എന്നിവർ പങ്കെടുക്കും. 14ന് ജനാധിപത്യം, കുട്ടികളുമായുള്ള സംവാദം, മാറുന്ന ക്യാമ്പസ്, കുടുംബത്തിലെ ജനാധിപത്യം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. ഫാസിസത്തിന്റെ കടന്നുവരവിനെ കുറിച്ച് വിവിധ മേഖലകളിലുള്ളവർ സംസാരിക്കും.

സഞ്ജയ് ഭട്ട്, കുമാർ ഷഹാനി, വിജു കൃഷ്ണ, ഇ.പി.രാജഗോപാൽ, പി.എൻ.ഗോപീകൃഷ്ണൻ, കെ.പി.മോഹനൻ, ടി.ടി.ശ്രീകുമാർ ,എം ബി.രാജേഷ്, എം.കെ.രാഘവൻ, അബ്ദുസമദ്സമദാനി, പി.കെ.പോക്കർ , റഫീക്ക് അഹമ്മദ്, സൽമ, ഇ.കെ.ഷാഹിന, കെ.ഇ.എൻ, കരിവെള്ളൂർ മുരളി, സണ്ണി എം.കപിക്കാട്, ടി.വി.മധു, ജി.പി. രാമചന്ദ്രൻ , കെ എസ് .മാധവൻ, ശ്രീചിത്രൻ, അമുദൻ, വി.കെ.ജോസഫ്, ദീപാ നിശാന്ത് തുടങ്ങി നിരവധി ചിന്തകരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP