Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ കലഹം; എഐവൈഎഫ് പ്രത്യക്ഷ സമരത്തിന്; പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഒതുക്കി ഡിവൈഎഫഐ; മുഖം രക്ഷിക്കാനുള്ള നീക്കവുമായി പി കരുണാകരൻ എം പിയും രംഗത്ത്; പി കരുണാകരന്റെ അനിശ്ചിതകാല നിരാഹാരസമരം ജൂലൈ ഒന്ന് മുതൽ

അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ കലഹം; എഐവൈഎഫ് പ്രത്യക്ഷ സമരത്തിന്; പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഒതുക്കി ഡിവൈഎഫഐ; മുഖം രക്ഷിക്കാനുള്ള നീക്കവുമായി പി കരുണാകരൻ എം പിയും രംഗത്ത്; പി കരുണാകരന്റെ അനിശ്ചിതകാല നിരാഹാരസമരം ജൂലൈ ഒന്ന് മുതൽ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: അന്ത്യോദയ എക്സ്പ്രസിന് കാസർകോട് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ചൊല്ലി കാസർകോട് രാഷ്്ട്രീയ കലഹം. എ.ഐ.വൈ.എഫ് ട്രെയിൻ തടയൽ ഉൾപ്പടെയുള്ള സമരം പ്രഖ്യാപിച്ചതോടെ മുഖം രക്ഷിക്കാൻ കാസർകോട്് എംപി. പി. കരുണാകരനും നിരാഹാരസത്യാഗ്രഹസമരം പ്രഖ്യാപിച്ചു. പി. കരുണാകരൻ എംപി. യുടെ കഴിവുകേടാണ് ജില്ലയിലെ റെയിൽവെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനമുയർന്നിരുന്നു.

സിപിഐ.യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് കഴിഞ്ഞദിവസമാണ് ട്രെയിൻ തടയൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെയാണ് പി. കരുണാകരൻ എംപി. യും നിരാഹാര സത്യാഗ്രഹസമരം പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതൽ കാസർകോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിരാഹാര സമരം നടത്തുമെന്നാണ് പി. കരുണാകരൻ പ്രഖ്യാപിച്ചത്. സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവെ മന്ത്രിക്കും ചെയർമാനും ജനറൽ മാനേജർക്കും നിവേദനം നൽകിയിരുന്നെങ്കിലും പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്നും കരുണാകരൻ പറഞ്ഞു.

അതേ സമയം സിപിഎമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്ഐ. വിഷയത്തിൽ മൗനം തുടരുകയാണ്. ഡി.വൈ.എഫ്ഐ. യുടെ ജില്ലാ നേതാക്കളിൽ ചിലർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമരം പ്രഖ്യാപിച്ചാൽ പി. കരുണാകരനെതിരെ ഡിവൈഎഫ്ഐ. സമരമെന്ന വാർത്തകൾ പ്രചരിക്കുമെന്നാണ് ജില്ലാ ഭാരവാഹികളിലൊരാൾ ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ അറിയിച്ചത്. ഇതോടെയാണ് പ്രതിഷേധം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിപ്പോയത്. എ.ഐ.വൈ.എഫ് ജൂലൈ 25 ന് കാസർകോട് റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ചും അന്ത്യോദയ എക്സ്പ്രസ് തടയൽ സമരവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP