Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിന്റെ വിശ്വസ്തനായ അൻവർ സാദത്ത് എംഎൽഎയെ ചോദ്യം ചെയ്യും; നടി ആക്രമിക്കപ്പെട്ടതിനു ശേഷം ദിലീപ് എംഎൽഎയുമായി നിരന്തരം സംസാരിച്ചു; മണിക്കൂറോളം രഹസ്യചർച്ച നടത്തിയതും കോൺഗ്രസ് നേതാവിന് വിനയാകും

ദിലീപിന്റെ വിശ്വസ്തനായ അൻവർ സാദത്ത് എംഎൽഎയെ ചോദ്യം ചെയ്യും; നടി ആക്രമിക്കപ്പെട്ടതിനു ശേഷം ദിലീപ് എംഎൽഎയുമായി നിരന്തരം സംസാരിച്ചു; മണിക്കൂറോളം രഹസ്യചർച്ച നടത്തിയതും കോൺഗ്രസ് നേതാവിന് വിനയാകും

കൊച്ചി: നടൻ ദിലീപിന്റെ വിശ്വസ്തനായ അൻവർ സാദത്ത് എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യും. നിലവിൽ ദുബായിൽ പോയിരിക്കുന്ന എംഎൽഎ മടങ്ങിയെത്തിയാലുടൻ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിനങ്ങളിൽ നടൻ ദിലീപ് അൻവർ സാദത്ത് എംഎൽഎയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ കണ്ടെടുത്തതോടെയാണ് അന്വേഷണം എംഎൽഎയിലേക്ക് നീങ്ങുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനായ അൻവർ അറിയാതെ ദിലീപ് ഏതെങ്കിലും നീക്കം നടത്താനിടയില്ല എന്ന സംശയം നേരത്തെ ഉയർന്നിരുന്നു. ദിലീപിന്റെ ധനസഹായത്തോടെ നിരവധി പരിപാടികൾ അൻവർ മണ്ഡലത്തിൽ നടന്നു വരുന്നുണ്ട്. മണ്ഡലത്തിൽ ദിലീപിന്റെ എംഎൽഎ എന്ന നിലയിലാണ് അൻവർ അറിയപ്പെടുന്നത് തന്നെ. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അൻവർ സാദത്ത്. ദിലീപിന്റെ അറസ്റ്റോടെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന കേസിൽ അൻവറിന്റെ പേരുകൂടി ഉയരുന്നതോടെ പുതിയ ദിശയുണ്ടാകും.

ദിലീപുമായും എംഎ‍ൽഎ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദിലീപിനെ പൊലീസ് 13 മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം എംഎ‍ൽഎ ദിലീപുമായി രഹസ്യമായി സംസാരിച്ചിരുന്നു. കുടാതെ പല തവണ ഫോൺ വിളിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് എംഎ‍ൽഎയിൽ നിന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് തയ്യാറാകുന്നത്.ഇതിനായി ഇപ്പോൾ വിദേശത്തുള്ള എംഎ‍ൽഎ നാട്ടിലെത്തിയാൽ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് അറിയുന്നത്.

പൾസർ സുനിയെ എംഎ‍ൽഎ വിളിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ കുറ്റമായി വിലയിരുത്തപ്പെടും. അത് എന്തിനായിരുന്ന് വ്യക്തമായാൽ പൊലീസ് അടുത്ത നടപടിയിലേക്ക് കടക്കും. പ്രതിപക്ഷ എംഎ‍ൽഎയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തിന് പൊലീസ് ഉന്നതതലത്തിൽ നിന്ന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്.

എന്നാൽ, പൾസറിനെ താൻ വിളിച്ചിട്ടില്ലെന്നാണ് എംഎ‍ൽഎ നിലപാട് എന്നറിയുന്നു. മൊഴിയെടുക്കലിലും എംഎ‍ൽഎ ഇത് നിഷേധിച്ചാൽ പൊലീസിന് ശാസ്ത്രീയ അന്വേഷണം നടത്തേണ്ടിവരും. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഈ എംഎ‍ൽഎയുടെ പേരുമായി ബന്ധപ്പെടുത്തി വിവാദങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധങ്ങളും ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP