Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സെന്റിന് 70,000 രൂപ വില വരുന്ന 15 സെന്റ് സ്ഥലം നൽകി എ.പി അബ്ദുല്ലക്കുട്ടി; നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ സാധിക്കും; മുൻ എംപി എന്ന നിലയിൽ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അബ്ദുല്ലക്കുട്ടി

കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലേക്ക് സെന്റിന് 70,000 രൂപ വില വരുന്ന 15 സെന്റ് സ്ഥലം നൽകി എ.പി അബ്ദുല്ലക്കുട്ടി;  നാലു കുടുംബങ്ങളെയെങ്കിലും ഈ സ്ഥലത്ത് പുനരധിവസിപ്പിക്കാൻ സാധിക്കും; മുൻ എംപി എന്ന നിലയിൽ ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അബ്ദുല്ലക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്ന കേരളത്തിൽ നിന്നും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടേയും വാർത്തകളാണ് വരുന്നത്. ദുരിതമനുഭവിക്കുന്നവർക്ക് പുനരധവാസത്തിനായി സ്വന്തം പേരിലുള്ള ഭൂമി വിട്ടു നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് എ.പി അബ്ദുല്ലക്കുട്ടി. കെപിസിസിയുടെ നേതൃത്വത്തിലുള്ള ആയിരം വീട് പദ്ധതിയിലേക്ക് തന്റെ 15 സെന്റ് സ്ഥലം വിട്ടു നൽകാമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സെന്റിന് 70,000 രൂപ വില വരുന്ന ഭൂമിയാണിത്. ഈ സ്ഥലത്ത് നാലു കുടുംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കാൻ സാധിക്കുമെന്ന് അബ്ദുല്ലക്കുട്ടി അറിയിച്ചു.

ഭൂമി നൽകാനുള്ള സമ്മതം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. ഇതിനു പുറമേ, മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു മാസത്തെ പെൻഷൻ- 25700 രൂപ- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ജീവിതം തുലാസിലായ സഹോദരങ്ങളെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ടുവരുന്നതിനുള്ള പ്രചോദനമാകട്ടെ തന്റെ തീരുമാനമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂരിൽനിന്നു രണ്ടു തവണ എംപിയായ അബ്ദുല്ലക്കുട്ടി, രണ്ടു തവണ എംഎൽഎയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP