Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അല്ലു അർജുൻ സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിന് ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയ സംഭവം; സാമൂഹികപ്രവർത്തകയായ ഗീതയുടെ മകൾ അപർണാ പ്രശാന്തിയുടെ പരാതിയിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

അല്ലു അർജുൻ സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിന് ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴക്കിയ സംഭവം; സാമൂഹികപ്രവർത്തകയായ ഗീതയുടെ മകൾ അപർണാ പ്രശാന്തിയുടെ പരാതിയിൽ മണ്ണാർക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: അല്ലു അർജുൻ സിനിമയ്‌ക്കെതിരെ പോസ്റ്റിട്ടതിന് അല്ലു ഫാൻസിന്റെ നിരന്തര ആക്രണത്തിനിരയായ സാമൂഹികപ്രവർത്തകയായ അങ്ങാടിപ്പുറത്തെ പ്രൊഫ. ഗീതയുടെ മകൾ അപർണ പ്രശാന്തിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് പുല്ലിശ്ശേരി കരിമ്പനയ്ക്കൽ നിയാസുദ്ദീൻ (22) ആണ് അറസ്റ്റിലായത്. ഐ.ടി. നിയമപ്രകാരം പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനുവാണ് ശനിയാഴ്ച യുവാവിനെ അറസ്റ്റ്ചെയ്തത്.

സോഷ്യൽ മീഡിയയിലൂടെ തനിക്ക് വധ ഭീഷണി മുഴക്കിയതായും അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിച്ചതായും കാട്ടി അപർണ നൽകിയ പരാതിയിൽ കഴിഞ്ഞ 27-നാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്. സിനിമാനിരൂപക കൂടിയായ അപർണ, അല്ലു അർജുന്റെ സിനിമയെക്കുറിച്ചിട്ട പോസ്റ്റിനെത്തുടർന്നാണ് ലൈംഗികച്ചുവയോടെയും മാനഹാനി വരുത്തുന്നതരത്തിലും കമന്റുകൾ വന്നത്. അപർണ പൊലീസിലും സൈബർസെല്ലിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെയാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പദപ്രയോഗത്തിലൂടെ അപമാനിക്കൽ, ഭീഷണി തുടങ്ങിയവയ്ക്കുള്ള വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. കേസിന്റെ അന്വേഷണത്തിനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിയാസുദ്ദീനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

അല്ലു അർജ്ജുന്റെ ഏറ്റവും പുതിയ ചിത്രമായ 'എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ'യെ കുറിച്ചാണ് സിനിമാ നിരൂപക കൂടിയായ അപർണ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ''അല്ലു അർജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തീയറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ'' എന്നെഴുതിയ അപർണ്ണയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയാണ് കൊല്ലുമെന്ന ഭീഷണി ഉൾപ്പെടെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി അല്ലു അർജ്ജുൻ ഫാൻസ് എന്ന് സ്വയം വിശേഷിപ്പിച്ച് ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തുന്നത്.

അപർണയ്‌ക്കൊപ്പം സിനിമ കാണാനെത്തിയ അപർണയുടെ അച്ഛന്റെ സഹോദരന്റെ മകനെ ചേർത്ത്് വരെ ആളുകൾ മോശമായ കമന്റുകൾ ഇട്ടു. ഇതോടെയാണ് അപർണ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP