Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് സംരക്ഷണം ഉണ്ടെങ്കിൽ ശബരിമലയിൽ പോകുമെന്നറിയിച്ച യുവതിയുടെ വീട് ആക്രമിച്ചവർ സുരക്ഷിതരായി നടക്കുന്നു; അപർണ ശിവകാമിയുടെ വീട് അക്രമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസിന്റെ ഇരട്ടത്താപ്പ്

പൊലീസ്  സംരക്ഷണം  ഉണ്ടെങ്കിൽ ശബരിമലയിൽ പോകുമെന്നറിയിച്ച യുവതിയുടെ വീട് ആക്രമിച്ചവർ സുരക്ഷിതരായി നടക്കുന്നു; അപർണ ശിവകാമിയുടെ വീട് അക്രമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസിന്റെ ഇരട്ടത്താപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊലീസ് സംരക്ഷണം ഉണ്ടെങ്കിൽ ശബരിമലയിൽ പോകുമെന്നറിയിച്ച യുവതിയുടെ വീട് ആക്രമിച്ചവർ സുരക്ഷിതരായി നടക്കുമ്പോൾ അക്രമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികൾക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത അപർണ ശിവകാമിയുടെ വീടാണ് കഴിഞ്ഞ മാസം അവസാനം ഒരു സംഘം ആക്രമിച്ചത്. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽച്ചിലുകൾ കല്ലേറിൽ തകർന്നിരുന്നു.

രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനം വിളിച്ചത് അപർണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. നേരത്തെ പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിൽ നിന്ന് പിന്മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂർ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വി എസും കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയത്. താൻ ശബരിമലയക്ക് പോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇനി ശബരിമലയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നുവെന്നും അക്രമത്തിന് ശേഷം അപർണ്ണ അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. അക്രമത്തിൽ അന്ന് പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.

അതെ സമയം അദ്ധ്യാപികയും ആക്ടിവിസ്റ്റുമായ അപർണ്ണയുടെ വീടിന് നേരെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അക്രമികളെ കണ്ടെത്താൻ കഴിയാത്ത പൊലീസ് ഇപ്പോൾ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിരിക്കുകയാണ്. പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ സുൽഫത്ത്,അംബിക, വിജി, ജസീല എം.കെ, പി.ടി ഹരിദാസ്, ശ്രീകുമാർ, രജീഷ് കൊല്ലക്കണ്ടി, കരുണാകരൻ എം.വി തുടങ്ങി എട്ടുപേർക്കെതിരെയും അക്രമത്തിന് ഇരയായ അപർണ്ണ ശിവകാമിക്കെതിരെയുമാണ് കേസ്.

കരിപ്പൂർ എയർപോർട്ട് സ്‌കൂളിലെ അദ്ധ്യാപികയാണ് അപർണ്ണ ശിവകാമി. നവംബർ 22 ന് പുലർച്ചെ 3.30ഓടെ ബൈക്കിലെത്തിയ സംഘമാണ് അപർണ്ണയുടെ വീടിന് നേരെ അക്രമം നടത്തിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ അപർണ്ണയെ കണ്ടതോടെ ആക്രമികൾ ഓടി രക്ഷപ്പെടുകയാണുണ്ടായത്. അപർണ്ണയുടെ വീടിന് നേരെയുള്ള ആക്രമണത്തിൽ തേഞ്ഞിപ്പലം പൊലീസ് നേരത്തെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

വാർത്താ സമ്മേളനം നടത്തിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന യുവാവിനു നേരെയും നേരത്തെ ആക്രമണം നടന്നിരുന്നു. മലപ്പുറം, വഴിക്കടവ് സ്വദേശി സംഗീതിനു നേരെയാണ് ആക്രമണമുണ്ടായത്. കാരക്കോട് ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ആക്രമണം. ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് സംഗീത് പറയുന്നത്. വാർത്താസമ്മേളനത്തിനു ശേഷം സംഗീത് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപ പ്രതിഷേധവും നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP