Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപ്പെട്ട എല്ലാ സൈനികരുടേയും കുടുംബത്തെ ആജീവനാന്തം സ്‌പോൺസർ ചെയ്യും; സൈനികരുടെ മക്കൾക്ക് വിദ്യാഭ്യാസവും ജോലിയും മെഡിക്കൽ സുരക്ഷയുമൊരുക്കും; ഓരോരുത്തരേയും സ്‌പോൺസർ ചെയ്യുന്നത് ഇൻഡിവുഡ് ശതകോടീശ്വർ ക്ലബിലെ അംഗങ്ങൾ; പുൽവാമ ദുരന്തത്തിന്റെ ഇരകൾക്ക് രക്ഷയൊരുക്കി ദുബായിലെ വ്യവസായിയും മലയാളിയുമായ സോഹൻ റോയിയുടെ ഏരീസ് ഗ്രൂപ്പ്

കൊലപ്പെട്ട എല്ലാ സൈനികരുടേയും കുടുംബത്തെ ആജീവനാന്തം സ്‌പോൺസർ ചെയ്യും; സൈനികരുടെ മക്കൾക്ക് വിദ്യാഭ്യാസവും ജോലിയും മെഡിക്കൽ സുരക്ഷയുമൊരുക്കും; ഓരോരുത്തരേയും സ്‌പോൺസർ ചെയ്യുന്നത് ഇൻഡിവുഡ് ശതകോടീശ്വർ ക്ലബിലെ അംഗങ്ങൾ; പുൽവാമ ദുരന്തത്തിന്റെ ഇരകൾക്ക് രക്ഷയൊരുക്കി ദുബായിലെ വ്യവസായിയും മലയാളിയുമായ സോഹൻ റോയിയുടെ ഏരീസ് ഗ്രൂപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വ്യവസായികളും എത്തുകയാണ്. ഈ അവസരത്തിലാണ് സിആർപിഎഫ് ജവാന്മാരുടെ കുടുംബത്തിന് സഹായം നൽകാൻ പ്രമുഖ വ്യവസായികളായ ഏരീസ് ഗ്രൂപ്പ് പദ്ധതിയൊരുക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ആജീവനാന്ത സുരക്ഷയൊരുക്കുന്ന പദ്ധതി മുന്നോട്ട് വച്ച് മാതൃകയാവുകയാണ് ഏരീസ് ഗ്രൂപ്പ്.

ഏരീസ് ഗ്രൂപ്പ് മേധാവി സോഹൻ റോയ് നേതൃത്വം നൽകുന്ന ഇൻഡിവൂഡിലൂടെയാണ് സൈനികരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തം എത്തുന്നത്. കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ ചെലവുകളും സ്പോൺസർമാരിലൂടെ വഹിക്കുന്നതാണ് പദ്ധതി. മാത്രമല്ല കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ഏരീസ് ഗ്രൂപ്പിൽ ജോലി നൽകുമെന്നും സോഹൻ റോയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇൻഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങൾ വഴി സ്പോൺസർഷിപ്പും ധനസഹായവും ലഭ്യമാക്കുന്നത് വഴി പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

ക്ലബ് വഴി നടപ്പാക്കുന്ന പദ്ധതിയിലൂടെ സ്പോൺസർമാരെ സൈനികരുടെ കുടുംബവുമായി ബന്ധിപ്പിക്കുക, കൃത്യമായി സഹായങ്ങൾ കൈമാറുക, അവരുടെ ആവശ്യങ്ങൾ തിരിച്ചറിയുക തുടങ്ങി എല്ലാ നടപടികളും ഉടൻ പൂർത്തിയാക്കും. ഭീകരാക്രമണത്തിൽ സൈനികർക്ക് ജീവൻ ബലികഴിക്കേണ്ടി വന്നത് ഇന്ത്യക്കാരനും വേണ്ടിയാണെന്ന വസ്തുത വിസ്മരിക്കാനാകില്ലെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് വ്യക്തമാക്കി.

ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വയനാട് സ്വദേശി വസന്തകുമാറിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ഇൻഡിവുഡ് മുൻകൈ എടുക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്നും അതിനായി ഓരോ ഭാരതീയനും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP