Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കില്ല; അരുജ സ്‌കൂളിലെ വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്താം ക്ലാസ് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 24 മുതൽ ആരംഭിച്ച പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് 28 കുട്ടികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച വീണ്ടും ഹർജി പരിഗണിക്കും. സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാലാണ് തോപ്പുംപടി ആരൂജ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാതെ പോയത്.

സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ഇല്ലെന്ന കാര്യം വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറച്ചുവച്ചാണ് അരൂജാസ് സ്‌കൂൾ ഇതുവരെ പ്രവർത്തിച്ചിരുന്നത്. പരീക്ഷ തീയതി അടുത്തിട്ടും ഹാൾ ടിക്കറ്റ് വിതരണം ചെയ്യാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം തിരിച്ചറിയുന്നത്. ഇതോടെ 29 വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.

പരീക്ഷയെഴുതാൻ കഴിയാത്ത സംഭവത്തിൽ നേരത്തെ ഹൈക്കോടതി സിബിഎസ്ഇയെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്കെതിരേ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമർശിച്ച കോടതി സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

തോന്നിയ പോലെ നാടു മുഴുവൻ സ്‌കൂളുകൾ അനുവദിക്കുന്നു. പിന്നെ ഒരു അന്വേഷണവും സിബിഎസ്ഇ നടത്തുന്നില്ലെന്നും കോടതി വിമർശിച്ചു. സിബിഎസ്ഇയുടെ മൗനം ലാഭക്കൊതിയന്മാർ മുതലാക്കുകയാണ്.

കുട്ടികളെ ചൂഷണം ചെയ്യാൻ ഇത്തരം സ്‌കൂളുകളെ നിങ്ങൾ അനുവദിക്കുകയാണോയെന്നും കോടതി ചോദ്യമുയർത്തി. സിബിഎസ്ഇ ഇനിയും ഒളിച്ചു കളിക്കാൻ നോക്കിയാൽ വെറുതേ വിടില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിക്കേണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. പ്രശ്നപരിഹാരത്തിനായി വിദ്യാർത്ഥികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP