Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഹനം ഉരസിയതിന് ക്ഷമ പറഞ്ഞിട്ടും താക്കോൽ തട്ടിയെടുത്തു പട്ടാളക്കാർ കടന്നു; തിരക്കേറിയ തലസ്ഥാനവീഥിയിൽ ഗതാഗതം സ്തംഭിച്ചത് മണിക്കൂറോളം

വാഹനം ഉരസിയതിന് ക്ഷമ പറഞ്ഞിട്ടും താക്കോൽ തട്ടിയെടുത്തു പട്ടാളക്കാർ കടന്നു; തിരക്കേറിയ തലസ്ഥാനവീഥിയിൽ ഗതാഗതം സ്തംഭിച്ചത് മണിക്കൂറോളം

തിരുവനന്തപുരം: രാജ്യസ്‌നേഹവും പട്ടാളക്കാരും ചർച്ചയാകുന്നതിനിടെ തലസ്ഥാന നഗരത്തിൽ പട്ടാളക്കാരുടെ കൈക്കരുത്ത് സൃഷ്ടിച്ചത് മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്. തിരുവനന്തപുരം മോഡൽ സ്‌കൂൾ ജങ്ഷനിലാണു സംഭവം.

പട്ടാളക്കാരുടെ വാഹനത്തിൽ ഉരസിയ കാറിന്റെ താക്കോൽ തട്ടിയെടുത്ത് പട്ടാളക്കാർ സ്ഥലംവിട്ടതോടെ വാഹനം പെരുവഴിയിലായി. ഇത് ഏറെ നേരത്തേ ഗതാഗതക്കുരുക്കിനാണ് ഇടയാക്കിയത്.

മോഡൽ സ്‌കൂൾ ജങ്ഷനിലെ സിഗ്‌നൽ കാത്തു കിടക്കുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ കാറും പട്ടാളവാഹനവും മുന്നോട്ടെടുക്കവേയാണ് തമ്മിലുരസിയത്. ഇതോടെ പുറത്തിറങ്ങിയ പട്ടാളക്കാർ കാറുടമയെ ചോദ്യം ചെയ്തു.

തെറ്റു സമ്മതിച്ചു ക്ഷമ പറഞ്ഞെങ്കിലും പട്ടാളക്കാർ വിടാൻ ഒരുക്കമായിരുന്നില്ല. കാറിന്റെ താക്കോൽ ബലംപ്രയോഗിച്ച് പിടിച്ചെടുത്ത് അതുമായി കടന്നുകളയുകയായിരുന്നു പട്ടാളവണ്ടി.

തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനം പെരുവഴിയിലായതോടെ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഒടുവിൽ നാട്ടുകാരും പൊലീസും ചേർന്ന് വാഹനത്തെ തള്ളി വശത്തേക്ക് മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

മോഡൽ സ്‌കൂൾ ജംഗ്ഷനിലടക്കമുള്ള സിസിടിവികൾ പ്രവർത്തിക്കാത്തതിനാൽ പട്ടാളവാഹനം ഇതുവരെ കണ്ടെത്താനായില്ല. കാറുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടപടിയെടുക്കാൻ പൊലീസ് വൈകിയതിനെ തുടർന്ന് കാറുടമ ഡ്യൂപ്ലിക്കേറ്റ് താക്കോലെത്തിച്ചാണ് കാർ അവിടെ നിന്നു കൊണ്ടുപോയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP