Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അർണാബ് ഗോസ്വാമി അപമാനിച്ചത് മലയാളികളെ തന്നെ; മാനനഷ്ടമായി പത്ത് കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; വക്കീൽ നോട്ടീസ് നൽകി സിപിഎം നേതാവ് പി ശശി

അർണാബ് ഗോസ്വാമി അപമാനിച്ചത് മലയാളികളെ തന്നെ; മാനനഷ്ടമായി പത്ത് കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകണം; വക്കീൽ നോട്ടീസ് നൽകി സിപിഎം നേതാവ് പി ശശി

കൊച്ചി: റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സിപിഐ.എം നേതാവ് പി. ശശിയുടെ വക്കീൽ നോട്ടീസ്. മലയാളികളെ ചാനൽ ചർച്ചയിൽ അർണാബ് അവഹേളിച്ചെന്നും അതിന് അർണാബ് മാപ്പു പറയണമെന്നും പറഞ്ഞു കൊണ്ടാണ് ശശി വക്കീൽ നോട്ടീസ് അയച്ചത്. മാനനഷ്ടമായി പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നുമാണ് പി. ശശി ആവശ്യപ്പെടുന്നത്.

മാധ്യമപ്രവർത്തകൻ എന്ന നിലയിലല്ല, മലയാളികളെ അപമാനിക്കാനും രാജ്യത്തെ ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അഭിഭാഷകൻ മുഖേനയാണ് പി. ശശി അർണബിന് വക്കീൽ നോട്ടീസ് അയച്ചത്. മലയാളിയെന്ന നിലയിൽ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നൽകിയതെന്നും ശശി പറഞ്ഞു. മലയാളികളെ അപമാനിക്കുന്ന വാർത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അർണബ് മാപ്പപേക്ഷ നടത്തണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്. പീപ്പിൾ ലോ ഫൗണ്ടേഷൻ അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയത്.

കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാർത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ടി.വിയിലെ ചർച്ചയ്ക്കിടെയാണ് അർണബ് മലയാളികളെ അധിക്ഷേപിച്ചു സംസാരിച്ചത്. പ്രളയക്കെടുതിയുടെ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളീയരെ ' താൻ കണ്ടതിൽവെച്ചേറ്റവും നാണംകെട്ട ജനത' എന്ന് അർണബ് വിശേഷിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

എന്നാൽ, അർണാബ് ഉദ്ദേശിച്ചത് മലയാളികളെ അല്ലെന്നും സിപിഎം- കോൺഗ്രസ് സൈബർ വിഭാഗത്തെ ആണെന്നും പ്രതിരോധിച്ചു കൊണ്ട് സൈബർ പോരാളികളും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP