Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ ജാഗ്രത 2020: സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ ജാഗ്രത 2020: സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച 'ആരോഗ്യ ജാഗ്രത 2020' ന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ. കൃഷ്ണൻകുട്ടി, അഡ്വ. കെ. രാജു, എംപി.മാർ, എംഎ‍ൽഎ.മാർ, മേയർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

മുൻവർഷങ്ങളിലെ അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് ഈ വർഷത്തെ 'ആരോഗ്യ ജാഗ്രത' പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആർദ്രം ജനകീയ ക്യാമ്പയിനുമായി ചേർന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഇത് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആർദ്രം ജനകീയ ക്യാമ്പയിന്റെ മുദ്രാവാക്യം 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്നതാണ്. ഓരോ പൗരനും സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട ബോധവൽക്കരണം നൽകുകയാണു ആർദ്രം ജനകീയ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കണക്കാക്കി 2020ൽ പകർച്ചവ്യാധിക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ 'ആരോഗ്യജാഗ്രത' കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായ കർമ്മ പദ്ധതിക്കാണ് തുടുക്കം കുറിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP