Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്രസയിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; കയ്‌പ്പമംഗലം പൊന്മാനികുടം മുഹിയിദ്ദീൻ ജുമാ മസ്ജിദിന്റെ കീഴിലുള്ള മദ്രസയിലാണ് സംഭവം; മദ്രസ അദ്ധ്യാപകൻ മുഹമ്മദ് കുട്ടിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

മദ്രസയിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ; കയ്‌പ്പമംഗലം പൊന്മാനികുടം മുഹിയിദ്ദീൻ ജുമാ മസ്ജിദിന്റെ കീഴിലുള്ള മദ്രസയിലാണ് സംഭവം; മദ്രസ അദ്ധ്യാപകൻ മുഹമ്മദ് കുട്ടിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കയ്‌പ്പമംഗലം പെരിഞ്ഞനം പൊന്മാനികുടം മുഹിയിദ്ദീൻ ജുമാ മസ്ജിദിന്റെ കീഴിലുള്ള മദ്രസയിലെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പള്ളിയിലെ മുക്രിയും മദ്രസയിലെ അദ്ധ്യാപകനുമായ വരവൂർ തളി രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദ് കുട്ടിയെ (47) ആണ് പോക്‌സോ നിയമപ്രകാരം മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ധ്യാപകനെ മർദ്ദിച്ച കേസിൽ കുട്ടികളുടെ ബന്ധുക്കളായ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

മദ്രസ അദ്ധ്യാപകനെ മർദ്ദിച്ച കേസിൽ പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശികളായ ഷംസുദ്ദീൻ (38), അമീർ (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അദ്ധ്യാപകനെ മർദ്ദിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്രസ അദ്ധ്യാപകനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP