Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലക്കൂടിയ ഫോണുകൾ ഉപയോഗിക്കുന്നവരെ പിൻതുടർന്ന് മോഷ്ടിക്കും; കുളത്തൂപുഴയിൽ മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

വിലക്കൂടിയ ഫോണുകൾ ഉപയോഗിക്കുന്നവരെ പിൻതുടർന്ന് മോഷ്ടിക്കും; കുളത്തൂപുഴയിൽ മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിൽ

കുളത്തൂപ്പുഴ: ഉത്സവപ്പറമ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടാവിനെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. തലവൂർ പാണ്ടിത്തിട്ട അമ്പലനിരപ്പ് പുളിവിള പുത്തൻവീട്ടിൽ ജോൺകുട്ടിയാണ് (31) പിടിയിലായത്.

കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്കിടയിൽ സംശയാസ്പദമായ രീതിയിൽ കറങ്ങിനടന്ന ജോൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും പരിശോധനയിൽ ഇയാളിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ കണ്ടെത്തുകയുമായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇവയുടെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞു. വിലക്കൂടിയ ഫോണുകൾ ഉപയോഗിക്കുന്നവരെ പിൻതുടർന്ന് മോഷ്ടിച്ച് കടത്തുകയാണ് ഇയാളുടെ രീതി.

എറണാകുളം, പെരുമ്പാവൂർ, ആലുവ തുടങ്ങി വിവധ സ്ഥലങ്ങളിൽ നിന്നും പലരിൽ നിന്നായി കവർന്ന അഞ്ച് ഫോണുകൾ ഇയാളിൽ നിന്ന് കണ്ടെത്തി. കുളത്തൂപ്പുഴ സിഐ സി.എൽ.സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP