Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്ത് സിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ രണ്ടു യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; അറസ്റ്റിലായ അഞ്ചുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

മലപ്പുറത്ത് സിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ രണ്ടു യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു; അറസ്റ്റിലായ അഞ്ചുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ

ജംഷാദ് മലപ്പുറം

മലപ്പുറം: ബസിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ രണ്ടു യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. അറസ്റ്റിലായ അഞ്ചുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ. പ്രതികൾ ഉപയോഗിച്ച വാളുകളും ഇരുമ്പു പൈപ്പും കണ്ടെടുത്തു. ബസിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ രണ്ടു യുവാക്കളെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതികളടക്കം അഞ്ചുപേരാണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്.

പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തി തികയാത്ത വരാണ് .മുഖ്യപ്രതി റാഫി കൂട്ടുപ്രതികളായ ആക്കിഫ് ,മുഹമ്മദ് മഹറൂഫ് എന്നിവരടക്കം 5 പ്രതിഭകളെ ശനിയാഴ്ച വൈകുന്നേരം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം പതിനാലാം തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് പാലപ്പെട്ടി അങ്ങാടിയിൽ വച്ച് പരിക്കുപറ്റിയ ഷാഫിയും അയാളുടെ പിതാവും പ്രതിയായ റാഫി ബസ്സിലെ സ്ത്രീകളെ ശല്യം ചെയ്ത സംബന്ധിച്ച തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുംചെയ്തിരുന്നു.

ഇതിനെത്തുടർന്ന് ബീച്ചിൽ വച്ച് ഗൂഢാലോചന നടത്തിയ സംഘം രണ്ട് ബൈക്കുകളിലായി മാരകായുധങ്ങളുമായെത്തി പരാതിക്കാരനായ ഷാഫിയും സുഹൃത്ത് ആസിഫിനേയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾക്ക് സഹായം ചെയ്തതിന് അവിടെ സുഹൃത്തായ മുബഷീർ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .പ്രതികൾ ഉപയോഗിച്ച വാളുകളും ഇരുമ്പു പൈപ്പും പുതിയിരുത്തി പാടത്ത് നിന്നും കണ്ടെടുത്തു.

പെരുമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ കെഎം ബിജു ഇൻസ്പെക്ടർമാരായ സുരേഷ് ,പ്രദീപ് ,സുനിൽ എ എസ് ഐ സുധീർ മധു ആൻസി, പ്രദീപ് കുമാർ, ശ്യാം കുമാർ, ബിവിൻ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP