Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക് ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷം: തടയാൻ എത്തിയ കൊല്ലത്തെ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷം: തടയാൻ എത്തിയ കൊല്ലത്തെ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം: മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക് ഡൗണിലാണ്. ഇതിനിടെ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതി നടക്കുകയാണ് ചിലർ. ചോദ്യം ചെയ്തപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് മർദ്ദനവും ഏൽക്കേണ്ടി വന്നു. കൊല്ലത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ശാസ്താംകോട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഫൈസൽ, ഷറഫുദീൻ, അഫ്സൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ടയിൽ പിറന്നാൾ ആഘോഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുകാരോട് ആഘോഷം നിർത്തണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചെങ്കിലും ഇത് അംഗീകരിക്കാതെ ഇവർ ആഘോഷം തുടരുകയായിരുന്നു.

പത്തനംതിട്ടയിൽ നിന്ന് അടക്കം എത്തിയവർ ആഘോഷത്തിലുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ. വിവരം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാർ ഗേറ്റ് പൂട്ടിയശേഷം മർദിക്കുകയായിരുന്നു. ശാസ്താംകോട്ടയിൽ നിന്ന് പൊലീസ് എത്തിയാണ് ആരോഗ്യ പ്രവർത്തകരെ രക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP