Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയനാട്ടിൽ ബംഗാൾ സ്വദേശികളുടെ മൂന്നര വയസുകാരിക്ക് പീഡനം; അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

വയനാട്ടിൽ ബംഗാൾ സ്വദേശികളുടെ മൂന്നര വയസുകാരിക്ക് പീഡനം; അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

സ്വന്തം ലേഖകൻ

മാനന്തവാടി: ബംഗാൾ സ്വദേശികളുടെ മൂന്നര വയസായ കുഞ്ഞിനെ പീഡിപ്പിച്ച അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരൻ ഝാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി (26) ആണ് പിടിയിലായത്.

മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഈ മാസം പകുതി മുതൽ കുഞ്ഞിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയിൽ ഹാജരാക്കും. മാനന്തവാടി സിഐ എം.എം. അബ്ദുൽ കരീമും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP