Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശുപത്രിയിൽ എത്തിക്കണമെന്ന് സഹായമാവശ്യപ്പെട്ട യുവതിയുടെ പക്കൽ നിന്നും ആശ പ്രവർത്തക കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നവജാത ശിശുവിനെ; പ്രസവത്തിൽ കുഞ്ഞു മരിച്ചെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ കൊലപ്പെടുത്തിയതെന്ന് മൊഴി ; അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ്

ആശുപത്രിയിൽ എത്തിക്കണമെന്ന് സഹായമാവശ്യപ്പെട്ട യുവതിയുടെ പക്കൽ നിന്നും ആശ പ്രവർത്തക കണ്ടെത്തിയത് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നവജാത ശിശുവിനെ; പ്രസവത്തിൽ കുഞ്ഞു മരിച്ചെന്ന് ആദ്യം യുവതി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ കൊലപ്പെടുത്തിയതെന്ന് മൊഴി ; അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചാരുംമൂട് : നവാജാത ശിശുവിനെ ആലപ്പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പോൺ സ്വദേശിനി കൂടിയായ യുവതിയേയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർ ഇപ്പോൾ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്‌ച്ച രാവിലെ 10 മണിയോടെയാണ് യുവതി പ്രസവിച്ചത്. എന്നാൽ ഇതിന് പിന്നാലെ അമിത അളവിൽ രക്തസ്രാവം ഉണ്ടാവുകയും സമീപത്തുള്ള ആശ പ്രവർത്തകരെ വിളിച്ച് ആശുപത്രിയിൽ എത്താൻ സഹായം ആവശ്യപ്പെടുകയുമായിരുന്നു.

ആശ പ്രവർത്തക എത്തി യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു.പ്രസവത്തിൽത്തന്നെ കുഞ്ഞു മരിച്ചെന്നു യുവതി ആദ്യം പറഞ്ഞെങ്കിലും കൊലപ്പെടുത്തിയതാണെന്നു പിന്നീടു മൊഴി നൽകി.

നാളെ പോസ്റ്റ്‌മോർട്ടം നടന്ന ശേഷമേ കൊലപാതകമാണോയെന്ന് ഉറപ്പിക്കുകയുള്ളൂ. കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ യുവതിക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. യുവതി പൊലീസ് നിരീക്ഷണത്തിലാണ്. വിവാഹിതയായ യുവതി ഭർത്താവിൽ നിന്ന് അകന്നു കഴിയുകയായിരുന്നെന്നും മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP