Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി ജില്ലാ കലക്ടറുടെ പേര് വെച്ചത് സാങ്കേതിക പിഴവ്; എസ് സുഹാസിന്റെ പേരു വെച്ചതിൽ വിശദീകരണവുമായി ആഷിക് അബു

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി ജില്ലാ കലക്ടറുടെ പേര് വെച്ചത് സാങ്കേതിക പിഴവ്; എസ് സുഹാസിന്റെ പേരു വെച്ചതിൽ വിശദീകരണവുമായി ആഷിക് അബു

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി ജില്ലാ കലക്ടർ എസ്. സുഹാസിന്റെ പേര് ഉൾപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ ആഷിക് അബു. ഇത് സാങ്കേതികമായി സംഭവിച്ച പിഴവാണെന്നാണ് സംവിധായകൻ വിശദീകരിച്ചത്. പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി നടത്തിയ കരുണ മ്യൂസിക് നൈറ്റിന്റെ പരിപാടിയിൽ ജില്ലാ കലക്ടറെ ഫൗണ്ടേഷനെതിരെ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത്തരം ആരോപണങ്ങളെന്നും നടനും സംവിധായകനുമായ ആഷിക് അബു പറഞ്ഞു.

താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് കളക്ടർ നേരത്തെ പറഞ്ഞിരുന്നു. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന് ഉപയോഗിക്കരുത്. ഇനി ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞിരുന്നു. അനുമതിയില്ലാതെയാണ് തന്റെ പേര് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി കലക്ടർ ബിജിബാലിന് നോട്ടീസ് അയച്ചിരുന്നു.

പരിപാടിയിൽനിന്നും ലഭിച്ച തുക ഫൗണ്ടേഷൻ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാവകാശ രേഖയെത്തുടർന്നായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്. ആറര ലക്ഷത്തിൽ താഴെ തുകമാത്രമാണ് പരിപാടിയിൽനിന്നും പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31 നകം തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സംഘാടകരിലൊരാളായ ബിജിബാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ പരിപാടിയായിരുന്നെന്നും തങ്ങളുടെ കൈയിലെ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്നുമുള്ള വാദവുമായി ബിജിബാൽ രംഗത്തെത്തയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP