Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് നീരാശജനകമായ സംഭവം; കോൺഗ്രസ് തകരരുത് എന്ന് തന്നെ ആഗ്രഹിക്കുന്നു; ടോം വടക്കൻ പാർട്ടി വിട്ട വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു

ഇത് നീരാശജനകമായ സംഭവം; കോൺഗ്രസ് തകരരുത് എന്ന് തന്നെ ആഗ്രഹിക്കുന്നു; ടോം വടക്കൻ പാർട്ടി വിട്ട വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: എഐസിസി മുൻ വക്താവ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് വളരെ നിരാശാജനകമെന്ന് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. ടോം വടക്കൻ അംഗത്വം സ്വീകരിച്ചത് വളരെ മോശമായിപ്പോയെന്നും കൊൺഗ്രസ് തകരരുത് എന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നത് എന്നും ആഷിഖ് പോസ്റ്റിൽ പറയുന്നു.കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്ന് ടോം വടക്കൻ അംഗത്വം സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് ഈ ചിത്രം നിരാശപ്പെടുത്തുന്നുവെന്നും കോൺഗ്രസ് തകരരുത് എന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ആഷിഖ് അബു ഫേസ്‌ബുക്കിൽ കുറിച്ചത്.

പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് ടോം വടക്കൻ ബിജെപിയിൽ ചേരുന്നത്. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP