Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽ മാതാപിതാക്കൾക്കൊപ്പം തന്റെ പിഞ്ചു കാലുകളും നഷ്ടപ്പെട്ടു; ആറാം വയസ് മുതൽ കൃത്രിമ കാലിൽ ജീവിതം; കഠിന പ്രയത്‌നത്തിനൊടുവിൽ അഷിത എത്തി നിൽക്കുന്നത് എംബിബിഎസ് എന്ന സ്വപ്‌നത്തിൽ

അപകടത്തിൽ മാതാപിതാക്കൾക്കൊപ്പം തന്റെ പിഞ്ചു കാലുകളും നഷ്ടപ്പെട്ടു; ആറാം വയസ് മുതൽ കൃത്രിമ കാലിൽ ജീവിതം; കഠിന പ്രയത്‌നത്തിനൊടുവിൽ അഷിത എത്തി നിൽക്കുന്നത് എംബിബിഎസ് എന്ന സ്വപ്‌നത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആ ബസ് അപകടം അവൾക്ക് നഷ്ടപ്പെടുത്തിയത് മാതാപിതാക്കളെയും തന്റെ കാലുകളേയും മാത്രമായിരുന്നില്ല. ജീവിക്കാനുള്ള ഇഷ്ടത്തെയായിരുന്നു. എന്നാൽ ജീവിതം എന്ത് നൽകിയാലും സധൈര്യം മുന്നോട്ട് പോകണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഷിതയുടെ ജീവിതം. കണ്ണൂർ വെള്ളച്ചാലിലുണ്ടായ ബസ് അപകടത്തിലാണ് അഷിതയ്ക്ക് തന്റെ മാതാപിതാക്കളും സ്വന്തം കാലുകളും നഷ്ടമായത്. അന്നവൾക്ക് ഒൻപത് മാസം മാത്രമാണ് പ്രായം.

ചമ്പാട് സഹിജാ നിവാസിൽ രാജീവിന്റെയും മഹിജയുടേയും മകളാണ് അഷിത. കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ഓർത്തോ സ്‌പെഷ്യലിസ്റ്റായ ഡോ. ചെറിയാൻ കോവുരാണ് അഷിതയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത്. ആറാം വയസ് മുതൽ കൃത്രിമ കാലിലാണ് അഷിതയുടെ ജീവിതം. കഠിന പ്രയത്‌നത്തിനൊടുവിൽ അഷിത ഇപ്പോൾ എത്തി നിൽക്കുന്നത് എംബിബിഎസ് എന്ന സ്വപ്‌നത്തിലാണ്. നീറ്റ് പരീക്ഷയ്ക്ക് പിഎച്ച് വിഭാഗത്തിൽ 567ാം റാങ്കോടെ പാസായ അഷിത കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ചേർന്നു.

90 ശതമാനം മാർക്കോടെയാണ് പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും അഷിത പാസാകുന്നത്. കോളേജ് ഹോസ്്റ്റലിൽ അഷിതയ്ക്ക് ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുകളുമുണ്ട്. പ്രാഥമിക കൃത്യങ്ങൾക്ക് യൂറോപ്യൻ ക്ലോസറ്റ് തന്നെ വേണം. എന്നാൽ ഹോസ്റ്റലിൽ ഇതില്ല. ഹോസറ്റലും കോളേജും തമ്മിൽ കുറച്ചധികം ദൂരമുള്ളതിനാൽ യാത്രയും ബുദ്ധിമുട്ടാണ്. ഇത് പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി ജയരാജന് അഷിത കത്തയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP