Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിക്കെതിരെ കമാന്ന് ഒരക്ഷരം പറയരുത്; ഈ സർക്കാർ തീർത്തു കളയും; 119 പേർക്കെതിരെ കേസെടുത്തെന്ന വാർത്ത ദേശീയ ചർച്ചയായിട്ടും നടപടികളുമായി പിണറായി മുമ്പോട്ട്; പിണറായിയെ വിമർശിച്ചതിന് ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ കൂടി സസ്‌പെൻഷനിൽ

മുഖ്യമന്ത്രിക്കെതിരെ കമാന്ന് ഒരക്ഷരം പറയരുത്; ഈ സർക്കാർ തീർത്തു കളയും; 119 പേർക്കെതിരെ കേസെടുത്തെന്ന വാർത്ത ദേശീയ ചർച്ചയായിട്ടും നടപടികളുമായി പിണറായി മുമ്പോട്ട്; പിണറായിയെ വിമർശിച്ചതിന് ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ കൂടി സസ്‌പെൻഷനിൽ

തിരുവനന്തപുരം: സർക്കാരിനെയും മുഖ്യമന്ത്രിയെയും സാമൂഹികമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചതിന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെൻഷൻ. നിയമവകുപ്പിലെ ബൈൻഡറായ ഒ.പി.അശോക് കുമാറിനെയാണ് നിയമ സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്. ഫേസ്‌ബുക്കിലൂടെ സർക്കാരിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്‌തെന്നാണ് പരാതി. ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗംകൂടിയാണ് അശോക് കുമാർ.

ഇപ്പോൾ ഔദ്യോഗിക ഭാഷാ കമ്മിഷനിൽ ബൈൻഡറായ അശോക് കുമാർ. തിരഞ്ഞെടുപ്പുഫലം വന്നതിനു തൊട്ടുപിന്നാലെ 'ജനം പറയുന്നു വിജയാ കടക്കു പുറത്ത്' എന്ന തലക്കെട്ടിൽ നോട്ടീസ് ഇറക്കിയതിന് നിയമവവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എം.എസ്.മോഹനചന്ദ്രനെ കഴിഞ്ഞമാസം 23-ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇടതു സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പരാതിയെത്തുടർന്നാണ് മോഹനചന്ദ്രനെതിേര പൊതുഭരണ വകുപ്പ് നടപടി സ്വീകരിച്ചത്.

സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് 119 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് ദേശീയ മാധ്യമങ്ങൾ പോലും വലിയ രീതിയിൽ ചർച്ചായക്കി. ഇതൊന്നും സർക്കാരിനെ സ്വാധീനിച്ചിട്ടില്ലെന്നതിന് തെളിവാണ് അശോക് കുമാറിനെതിരായ നടപടി. മുഖ്യമന്ത്രിക്കെതിരെ കമാന്ന് ഒരക്ഷരം പറയരുതെന്നും അങ്ങനെ വന്നാൽ ഈ സർക്കാർ തീർത്തു കളയുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ പിണറായി നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP