Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലളിതമായ ചടങ്ങിൽ രജിസ്റ്റർ വിവാഹം, ശേഷം വിരുന്നിന് എത്തുന്നവരുടെ മുമ്പിൽ ഹാരാർപ്പണം: എം എ ബേബിയുടെ മകൻ ഇന്ന് വിവാഹിതനാകും; ആഘോഷം അടിപൊളിയാക്കാൻ തൈക്കൂടം ബ്രിഡ്ജുകാർ

ലളിതമായ ചടങ്ങിൽ രജിസ്റ്റർ വിവാഹം, ശേഷം വിരുന്നിന് എത്തുന്നവരുടെ മുമ്പിൽ ഹാരാർപ്പണം: എം എ ബേബിയുടെ മകൻ ഇന്ന് വിവാഹിതനാകും; ആഘോഷം അടിപൊളിയാക്കാൻ തൈക്കൂടം ബ്രിഡ്ജുകാർ

തിരുവനന്തപുരം: സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ മകൻ അശോക് നെൽസൺ ഇന്ന് വിവാഹിതനാകും. മതാചാരമൊന്നുമില്ലാതെ അതീവ ലളിതമായാണ് ഇന്ന് എം.എ. ബേബിയുടെയും ബെറ്റിയുടെയും മകൻ അശോക് ഇന്നു വിവാഹിതനാകുന്നത്. വാകത്താനം കൂലിപ്പുരയ്ക്കൽ ആന്റണി ജോസഫിന്റെയും അന്നമ്മയുടെയും മകൾ സനിധയാണു വധു. രാവിലെ കിഴക്കേക്കോട്ടയിലുള്ള രജിസ്റ്റ്രാർ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യും. മൂന്നരയ്ക്ക് എകെജി ഹാളിലെ ചടങ്ങിൽ ഇരുവരും ഹാരമിട്ടു വിവാഹിതരാകും.

ബേബിക്കു പ്രിയങ്കരമായ സംഗീതത്തിന്റെ വിവിധ ഭാവങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും വിവാഹം. സനിധ എന്ന വധുവിന്റെ പേരിലും സംഗീതമുണ്ട്. സരിഗ എന്നാണ് അവരുടെ സഹോദരിയുടെ പേര്. അതിഥികളെ കാത്തു നാടൻ വിഭവങ്ങളുമുണ്ടാകും. യുവാക്കൾക്കു ഹരമായ തൈക്കൂടം ബ്രിജ് മ്യൂസിക് ബാൻഡിലെ അംഗം എന്ന നിലയിൽ മലയാളികൾക്കു പരിചിതനാണ് അശോക്.

തൈക്കൂടം ബ്രിഡ്ജിലെ ഗിറ്റാറിസ്റ്റാണ് അശോഖ് നെൽസൺ. കേരളത്തിനകത്തും പുറത്തും പ്രശസ്തരായ ഈ മ്യൂസിക് ട്രൂപ്പിലെ പ്രധാനിയാണ് കലാഹൃദയൻ കൂടിയായ എം എ ബേബിയുടെ മകൻ. ടെലിവിഷൻ ചാനലിൽ പിറന്നുവീണ് യുട്യൂബിൽ തരംഗമായാണ് 'തൈക്കൂടം ബ്രിഡ്ജ്' സംഗീത ലോകത്ത് അറിയപ്പെടുന്നത്. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തെങ്ങും അറിയപ്പെടുന്ന സംഗീത ബ്രാൻഡായി വളർത്തുന്നതിൽ അശോക് നെൽസന്റെ പങ്കും ചെറുതല്ല.

കമ്മ്യൂണിസമെന്ന ആശയമായിരുന്നു പിതാവ് ബേബിയെയും ബെറ്റിയെയും തമ്മിൽ ഒരുമിപ്പിച്ചത് എങ്കിൽ തൈക്കൂടം ബ്രിഡ്ജായിരുന്നു മകന് ജീവിതസഖിയെ കണ്ടെത്താൻ വഴിതുറന്നത്. പ്രണയത്തിന് വഴിതുറന്ന അടുപ്പത്തിന് ഒടുവിൽ വിവാഹം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിക്കുകയിരുന്നു. ഇരുവരുടെയും സുഹൃത്തായ ലക്ഷ്മി മേനോൻ വഴിയാണ് സനിധയും അപ്പുവും പരിചയപ്പെടുന്നതും പ്രണയത്തിലേക്ക് വഴിമാറിയതും.

ആറ്റിങ്ങലിൽ തൈക്കൂടം ബ്രിഡ്ജിന്റെ പരിപാടിക്കിടെയാണ് സനിധയും അശോക് നെൽസണും പരിചയപ്പെടുന്നത്. ലക്ഷ്മി വഴിയായിരുന്നു പരിചയപ്പെട്ടത്. നെൽസന്റെ ഗിറ്റാർ വായനയുടെ കടുത്ത ആരാധിക കൂടിയായിരുന്നു സനിധ. തുടർന്ന് വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. ബി ഫാം വിദ്യാർത്ഥിനിയാണ് സനിധ.

കവിതാ കൃഷ്ണമൂർത്തിയുടെ ഭർത്താവും വയലിനിസ്റ്റുമായി എൽ സുബ്രഹ്മണ്യമാണ് വാദ്യസംഗീദോപകരണ വാദനത്തിൽ അപ്പുവിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ വയലിൻ അഭ്യസിച്ച അശോക് നെൽസൺ പിന്നീട് പഴയ ഈണങ്ങളെ വേഗസംഗീതവുമായി കോർത്തിണക്കുന്നതിലും പങ്കുവഹിച്ചു. കോളേജ് കാലഘട്ടത്തിലും കലാരംഗത്ത് കഴിവു തെളിയിച്ചിട്ടുണ്ട് അശോക് നെൽസൺ. കോളേജ് പഠനകാലത്തും വാദ്യോപകരണ മത്സരരംഗത്ത് പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP