Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി ലിഫ്റ്റ് ചോദിച്ചു; വാഹത്തിൽ കയറി കാറോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറി; വനിതകളുടെ പരാതിയിൽ അറസ്റ്റിലായത് തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എഎസ്‌ഐ; സുഗുണനെ അറസ്റ്റ് ചെയ്തത് വൈദ്യപരിശോധനയ്ക്ക് ശേഷം

സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി ലിഫ്റ്റ് ചോദിച്ചു; വാഹത്തിൽ കയറി കാറോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറി; വനിതകളുടെ പരാതിയിൽ അറസ്റ്റിലായത് തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എഎസ്‌ഐ; സുഗുണനെ അറസ്റ്റ് ചെയ്തത് വൈദ്യപരിശോധനയ്ക്ക് ശേഷം

മറുനാടൻ ഡെസ്‌ക്‌

കല്ലമ്പലം: സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്ത പൊലീസുകാരനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ എഎസ്ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തിൽ സുഗുണൻ(53) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.

സുഗുണൻ പൊലീസ് യൂണിഫോമിൽ വർക്കല എത്തുകയും അവിടെനിന്ന് കല്ലമ്പലത്തേക്കു വന്ന കാർ കൈകാണിച്ചു നിർത്തി കയറുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കൈ കാണിച്ചതിനാൽ കാറിനുള്ളിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് കാർ ഒതുക്കിയതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടർന്ന് വാഹനം മുന്നോട്ട് പോയതോടെ കാറിൽ കയറിയ സുഗുണൻ കാർ യാത്രക്കാരായ സ്ത്രീകളോടു മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകൾ കാട്ടുകയുമായിരുന്നു എന്നാണ് പരാതി.

ആദ്യം പ്രതികരിക്കാതിരുന്ന സ്ത്രീകൾ സുഗുണൻ വാഹനത്തിൽനിന്നും ഇറങ്ങിയ ശേഷം പിങ്ക് പട്രോളിങ് സംഘവുമായി ബന്ധപ്പെടുകയായിരുന്നു. പിങ്ക് പൊലീസിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസിൽ സ്ത്രീകൾ പരാതി നൽകി. തുടർന്ന് ഇവരുടെ മൊഴിവാങ്ങി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സുഗുണനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP