Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ പോലും രാഹുൽ തരംഗമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവെ ഫലം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഊഴത്തിന് സാധ്യതയില്ലെന്നും കേരളം; ശബരിമല വിഷയം എൻഡിഎക്ക് നേട്ടമുണ്ടാകും; യുഡിഎഫിന് മേൽക്കയ്യും ബിജെപിക്ക് നേട്ടവും ഇടതുമുന്നണിക്ക് പിന്നോട്ടടിയും പ്രവചിക്കുന്ന സർവേയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇങ്ങനെ

വയനാട്ടിൽ പോലും രാഹുൽ തരംഗമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവെ ഫലം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഊഴത്തിന് സാധ്യതയില്ലെന്നും കേരളം; ശബരിമല വിഷയം എൻഡിഎക്ക് നേട്ടമുണ്ടാകും; യുഡിഎഫിന് മേൽക്കയ്യും ബിജെപിക്ക് നേട്ടവും ഇടതുമുന്നണിക്ക് പിന്നോട്ടടിയും പ്രവചിക്കുന്ന സർവേയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വയനാട്ടിൽ പോലും രാഹുൽ തരംഗമില്ലെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സർവെഫലം. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി 45 ശതമാനം വോട്ടുകൾ മാത്രമാകും നേടുക. എന്നാൽ, കേരളത്തിലാകെ യുഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലമാകും ഉണ്ടുകയെന്നും സർവെ വിലയിരുത്തുന്നു. യുഡിഎഫ് 14 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഇടതുമുന്നണി അഞ്ചു മുതൽ ആറ് വരെ സീറ്റുകൾ നേടുമ്പോൾ എൻഡിഎ ഒന്നു മുതൽ മൂന്ന് സീറ്റുകൾ വരെ നേടുമെന്നും സർവെ പറയുമ്പോൾ സിപിഐക്ക് ഇത്തവണ ഏക സിറ്റിങ് സീറ്റ് കൂടി നഷ്ടമാകുമെന്നാണ് സർവെ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം വരവിന് സാധ്യതയില്ലെന്ന് വിലയിരുത്തുന്നവരാണ് സർവെയിൽ പങ്കെടുത്ത പകുതിയിലധികം പേരും. മോദി വീണ്ടും വരില്ലെന്ന് വിശ്വസിക്കുന്നത് 61 ശതമാനം പേരാണ്. പ്രധാമന്ത്രിക്ക് രണ്ടാം ഊഴം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതാകട്ടെ വെറും 25 ശതമാനം ആളുകളാണ്. അറിയില്ലെന്നാണ് 14 ശതമാനം പേർ പറയുന്നത്.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിൽ നേട്ടം ബിജെപി നേതൃത്വം നൽകുന്ന മുന്നണിക്ക് തന്നെയാണെന്ന് അഭിപ്രായ സർവെ ഫലം. ശബരിമല ബിജെപിയുടെ വോട്ടിനെ സ്വാധീനിക്കുമെന്നും എൻഡിഎ നേട്ടമുണ്ടാക്കുമെന്നും അഭിപ്രായപ്പെടുന്നത് 46 ശതമാനം പേരാണ്.
ശബരിമല കൊണ്ട് നേട്ടം യുഡിഎഫിനാണെന്ന് വിശ്വസിക്കുന്നത് സർവെയിൽ പങ്കെടുത്ത 30 ശതമാനം പേരാണ്. എൽഡിഎഫ് വോട്ടിനെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നതാകട്ടെ 24 ശതമാനം ആളുകളാണ്.

ബാലകോട്ട് ആക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കുന്നതിനോട് കേരളത്തിലെ വോട്ടർമാർക്ക് തീരെ താതപര്യമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഇസഡ് സർവെ ഫലം. ബാലാകോട്ട് ആക്രമണം പ്രചാരണ വിഷയമാക്കാമോ എന്ന ചോദ്യത്തിന് 73 ശതമാനം പേരും ബാലക്കോട്ടിനെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് അഭിപ്രായപ്പെട്ടു. അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 10 ശതമാനം പേർ ബാലകോട്ട് ആക്രമണത്തെ പ്രചാരണ വിഷയമാക്കാമെന്ന് അഭിപ്രായപ്പെട്ടു. ബാലകോട്ടിനെ തെരഞ്ഞടുപ്പിൽ ഉപയോഗിക്കാമോ എന്ന് അറിയില്ലെന്ന് 17 ശതമാനം പേർ അഭിപ്രായപ്പെട്ടു.

പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ക്രമസമാധാനം തരക്കേടില്ലെന്ന അഭിപ്രായവുമായി സർവെ. ക്രമസമാധാനം വളരെ തൃപ്തികരമെന്ന് 15 ശതമാനമാണ് പ്രതികരിച്ചത്. ഏറെക്കുറെ തൃപ്തികരമെന്ന് 14 ശതമാനവും തരക്കേടില്ലെന്ന് 28 ശതമാനവും അഭിപ്രായപ്പെട്ടു.വളരെ അതൃപ്തിയെന്ന് 28 ശതമാനം പേര് അഭിപ്രായം പറഞ്ഞപ്പോൾ ഏറെക്കുറെ അതൃപ്തിയെന്ന് 12 ശതമാനവും പ്രതികരിച്ചത്. അറിയില്ലെന്ന് വെറും മൂന്ന് ശതമാനം മാത്രമാണ് അഭിപ്രായം പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഇസഡ് റിസർച്ച് പാർട്‌നറും സംയുക്തമായാണ് അഭിപ്രായ സർവ്വെ ഫലം തയ്യാറാക്കിയത്. 20 മണ്ഡലങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചാണ് സർവെ ഫലം തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP